ഗുവാഹത്തി: അസം പൊലീസ് വെടിവെപ്പില്‍ വെടിയേറ്റയാളെ പൊലീസുകാരോടൊപ്പം ചേര്‍ന്ന് നെഞ്ചില്‍ ആഞ്ഞുചവിട്ടി ഫോട്ടോഗ്രാഫര്‍ . സംഭവത്തിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും പുറത്തുവന്നു.
/sathyam/media/post_attachments/DrbkAyk3xJk0gfIUTzdI.jpg)
വെടിവെപ്പില്‍ ഇയാളുള്‍പ്പെടെ രണ്ട് പേര്‍ മരിച്ചു. മരങ്ങള്‍ക്ക് അപ്പുറത്ത് നിന്നാണ് നൂറുകണക്കിന് പൊലീസുകാര്‍ വെടിയുതിര്‍ക്കുന്നത്. ഇതിനിടയിലേക്ക് ലുങ്കി ധരിച്ച ഒരാള്‍ ഓടി വരുന്നതും അയാള്‍ക്ക് നേരെ വെടിയുതിര്‍ത്തിന് ശേഷം പൊലീസ് വളഞ്ഞിട്ട് തല്ലുന്നതും ദൃശ്യങ്ങളില്‍ കാണാം.
ഇതിനിടയിലേക്കാണ് ഫോട്ടോഗ്രാഫര്‍ ഓടിയെത്തി വീണുകിടക്കുന്ന ആളെ നെഞ്ചില്‍ ആഞ്ഞുചവിട്ടുന്നതും മര്‍ദ്ദിക്കുന്നതും. ആദ്യം നോക്കിനിന്ന പൊലീസ് പിന്നീട് ഇയാളെ തടഞ്ഞു. സംഭവത്തില്‍ ബിജയശങ്കര്‍ ബനിയ എന്ന ഫോട്ടോഗ്രാഫറെ പൊലീസ് അറസ്റ്റ് ചെയ്തു