ക​രു​ണ വി​വാ​ദം: ആ​ഷി​ഖ് അ​ബു​വി​നു മ​ണി ഓ​ര്‍​ഡ​ര്‍ അ​യ​ച്ച്‌ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​തി​ഷേ​ധം

ന്യൂസ് ബ്യൂറോ, കൊച്ചി
Wednesday, February 19, 2020

കൊ​ച്ചി: സം​വി​ധാ​യ​ക​ന്‍ ആ​ഷി​ഖ് അ​ബു​വി​നു മ​ണി ഓ​ര്‍​ഡ​ര്‍ അ​യ​ച്ച്‌ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​തി​ഷേ​ധം. കൊ​ച്ചി മ്യൂ​സി​ക് ഫൗ​ണ്ടേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച ക​രു​ണ സം​ഗീ​ത പ​രി​പാ​ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ആ​ലു​വ​യി​ലെ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ മ​ണി ഓ​ര്‍​ഡ​ര്‍ അ​യ​ച്ച്‌ പ്ര​തി​ഷേ​ധി​ച്ച​ത്.

നേ​ര​ത്തെ, സം​ഗീ​ത പ​രി​പാ​ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​യി​ല്‍ സം​ഘാ​ട​ക​രെ പോ​ലീ​സ് ചോ​ദ്യം ചെ​യ്തി​രു​ന്നു. കൊ​ച്ചി മ്യൂ​സി​ക് ഫൗ​ണ്ടേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് ബി​ജി​ബാ​ലി​ന്‍റെ വി​ശ​ദ​മാ​യ മൊ​ഴി പോ​ലീ​സ് രേ​ഖ​പ്പെ​ടു​ത്തി. ആ​ഷി​ക് അ​ബു ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​രി​ല്‍​നി​ന്നും പോ​ലീ​സ് വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ചു. ബു​ധ​നാ​ഴ്ച കൊ​ച്ചി​യി​ല്‍ ആ​ഷി​ക് അ​ബു​വി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ക​ഫേ പ​പ്പാ​യ​യി​ലാ​യി​രു​ന്നു ചോ​ദ്യം​ചെ​യ്യ​ല്‍.

സം​ഗീ​ത പ​രി​പാ​ടി ന​ഷ്ട​മാ​യി​രു​ന്നു​വെ​ന്നാ​ണ് സം​ഘാ​ട​ക​ര്‍ പോ​ലീ​സി​നു മൊ​ഴി ന​ല്‍​കി​യ​ത്. 23 ല​ക്ഷം രൂ​പ​യോ​ളം പ​രി​പാ​ടി​ക്കാ​യി ചെ​ല​വാ​യെ​ന്നും ടി​ക്ക​റ്റ് വ​രു​മാ​ന​ത്തി​ലൂ​ടെ ആ​കെ 6.22 ല​ക്ഷം രൂ​പ മാ​ത്ര​മാ​ണു ല​ഭി​ച്ച​തെ​ന്നു​മാ​ണു സം​ഘാ​ട​ക​ര്‍ പ​റ​യു​ന്ന​ത്. ജി​ല്ലാ ക്രൈം ​ഡി​റ്റാ​ച്ച്‌മെ​ന്‍റ് അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​റാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്.

×