Advertisment

സ്കൂളിലും ഫുട്ബോൾ ക്ലബിലും ‘സ്മാർട്ട് ബോയ്’ , എല്ലാവരോടും കൂട്ട് ; കാൽപ്പന്തിന്റെ ആവേശം നെഞ്ചേറ്റി ഫുട്ബോൾ താരമാകണം എന്ന ആഗ്രഹം ബാക്കിയാക്കി അവന്‍ യാത്രയായി ; അക്ഷിതിന്റെ അപ്രതീക്ഷിത വേർപാടിൽ നടുങ്ങി നാട്‌

New Update

തൃശൂർ : പ്രഫഷനൽ ഫുട്ബോൾ ക്ലബായ എഫ്സി കേരളയുടെ അണ്ടർ 10 വിഭാഗം പരിശീലന സംഘത്തിലെ അംഗമായിരുന്നു അശ്വിനി ജംക്‌ഷനിലുണ്ടായ വാഹനാപകടത്തിൽ മരിച്ച അക്ഷിത്.

Advertisment

കാൽപ്പന്തിന്റെ ആവേശം നെഞ്ചേറ്റി ഫുട്ബോൾ താരമാകണം എന്ന ആഗ്രഹത്തോടെ അതിരാവിലെ പരിശീലനത്തിനു പോകുമ്പോഴാണ് അക്ഷിതിന്റെ ജീവൻ നിരത്തിൽ പൊലിയുന്നത്.

publive-image

6–ാം വയസ്സിലാണ് പരിശീലനം ആരംഭിക്കുന്നത്. അക്ഷിതിന്റെ അപ്രതീക്ഷിത വേർപാടിൽ തളർന്നിരിക്കുകയാണ് കളിക്കളത്തിലെ കൂട്ടുകാരും പരിശീലകരും. പറപ്പൂരിൽ നടന്ന ചാംപ്യൻഷിപ്പിൽ തകർപ്പൻ ജയമാണ് അക്ഷിതിന്റെ സംഘം നേടിയത്. ഇത് ആവർത്തിക്കാനുള്ള കഠിന പരിശീലനത്തിലായിരുന്നു അക്ഷിതും ടീമംഗങ്ങളും.രാവിലെ അപകട വിവരമറിഞ്ഞ് അശ്വിനി ആശുപത്രിയിൽ ‍സഹ കളിക്കാരടക്കം ഒട്ടേറെ പേരാണ് എത്തിയത്.

വലിയ ഭാരവാഹനങ്ങൾക്കു ഗതാഗത നിരോധനമുള്ള സ്കൂൾ സമയത്തിന് ഒരു മണിക്കൂർ മുൻപാണ് അപകടം. രാവിലെ 9 മുതൽ 10 വരെയും വൈകിട്ടു 4 മുതൽ 5 വരെയും ടിപ്പർ അടക്കമുള്ള ഭാരവാഹനങ്ങൾ ഓടിക്കരുതെന്നാണു നിയമം. റോഡിന്റെ മുക്കാൽ ഭാഗത്തോളം സ്ഥലം കയ്യടക്കിയാണു ടിപ്പർ ലോറികൾ കടന്നുപോകുന്നത്. അശ്വിനി ആശുപത്രിക്കു സമീപം വീതി കുറഞ്ഞ സ്ഥലത്ത്, താൽക്കാലിക സ്റ്റാൻഡിൽ നിന്നുള്ള സ്വകാര്യ ബസുകളും റോഡിലെ ഡിവൈഡറും അപകടസാധ്യത വർധിപ്പിക്കുന്നു.

Advertisment