Advertisment

പി.എം കെയേ​ഴ്​സ്​ ഫണ്ടിലൂടെ​ രാജസ്ഥാന് ലഭിച്ചത്​ തകരാറുള്ള വെൻറിലേറ്ററുകള്‍, രോഗികളുടെ ജീവന്​ തന്നെ ഭീഷണി; അന്വേഷണം ആവശ്യപ്പെട്ട്​ ഗെ​ലോട്ട്​

New Update

ഡല്‍ഹി: പി.എം കെയേഴ്​സ്​ ഫണ്ടിലൂടെ രാജസ്ഥാന്​ ലഭിച്ചത്​ തകരാറുള്ള വെൻറിലേറ്ററുകളാണെന്ന്​ മുഖ്യമന്ത്രി അശോക്​ ഗെ​ലോട്ട്​. ഇവ ചിലപ്പോൾ രോഗികളുടെ ജീവന്​ തന്നെ ഭീഷണിയായേക്കാമെന്ന്​ ഡോക്​ടർമാർ അറിയിച്ചതായി ഗെ​ലോട്ട്​ പറഞ്ഞു. സംഭവത്തില്‍ അന്വേഷണം വേണമെന്ന്​ ആവശ്യപ്പെട്ട്​ ഗെ​ലോട്ട്​ കേന്ദ്ര സർക്കാരിന്​ കത്തയച്ചു.

Advertisment

publive-image

1900 വെൻറിലേറ്റുകളാണ്​ കേന്ദ്രം തന്നത്​. അതി​ന്‍റെ സ്ഥാപിക്കുന്നതും അറ്റകൂറ്റപ്പണി നടത്തുന്നതും കേന്ദ്രത്തിന്‍റെ ചുമതലയാണ്​. ഈ വെൻറിലേറ്ററുകളിൽ പലതിനും സാ​ങ്കേതിക തകരാറുണ്ടെന്ന്​ ഡോക്​ടർമാർ അറിയിച്ചു.

ചില വെൻറിലേറ്ററുകളുടെ മർദ്ദം കുറയുന്നുണ്ട്​. വെൻറിലേറ്ററുകളിൽ ചിലത്​ രണ്ട്​ മണിക്കൂർ വരെ മാത്രമാണ്​ തുടർച്ചയായി പ്രവർത്തിച്ചത്​. ഓക്​സിജൻ സെൻസറിനും കംപ്രസറിനും തകരാർ കണ്ടെത്തിയിട്ടു​ണ്ട്​. വെൻറിലേറ്ററുകളുടെ പ്രശ്​നം എത്രയും പെ​ട്ടെന്ന്​ പരിഹരിക്കണമെന്ന്​ ഗെ​ലോട്ട്​ ആവശ്യപ്പെട്ടു.

വെൻറിലേറ്ററുകളുടെ തകരാർ പരിഹരിക്കാൻ 11 ആളുകളെ അയക്കുമെന്നാണ്​ നിർമ്മാണ കമ്പനി അറിയിച്ചിരുന്നത്​. എന്നാൽ ആറ്​പേർ മാത്രമാണ്​ എത്തിയത്​. പരിചയക്തുറവ്​ മൂലം അവർക്ക്​ തകരാർ പരിഹരിക്കാൻ സാധിച്ചിട്ടില്ല. ഡോക്​ടർമാർക്ക്​ കമ്പനി ​ജീവനക്കാരുടെ സമീപനത്തിൽ തൃപ്​തിയില്ലെന്നും ഗെ​ലോട്ട്​ കത്തിൽ ചൂണ്ടിക്കാട്ടുന്നു.

ashok ghelot
Advertisment