Advertisment

ഇന്നലെ മൂന്ന് മൃതദേഹങ്ങളാണ് നാട്ടിലേക്ക് അയച്ചത്,അതില്‍ 22 വയസ്സ് പ്രായമുളള ഒരു പെണ്‍കുട്ടിയും ഉണ്ടായിരുന്നു-അശ്‌റഫ് താമരശ്ശേരിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

publive-image

ദുബൈ: കഴിഞ്ഞ ദിവസം നാട്ടിലേക്ക് അയച്ച മൂന്ന് മൃതദേഹങ്ങളുമായി ബന്ധപ്പെട്ട് യു.എ.ഇയിലെ സാമൂഹിക പ്രവര്‍ത്തകനായ അശ്‌റഫ് താമരശ്ശേരി എഴുതിയ ഫെയ്‌സ്ബുക്ക് കുറിപ്പ് വൈറല്‍.

 

അശ്‌റഫ് താമരശ്ശേരിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്

ഇന്നലെ മൂന്ന് മൃതദേഹങ്ങളാണ് നാട്ടിലേക്ക് അയച്ചത്.അതില്‍ 22 വയസ്സ് പ്രായമുളള ഒരു പെണ്‍കുട്ടിയും ഉണ്ടായിരുന്നു.തൂങ്ങി മരിച്ച നിലയിലാണ് പെണ്‍കുട്ടിയുടെ ശരീരം കണ്ടെത്തിയത്.ഒരു സ്വകാരൃ ക്ലിനിക്കില്‍ നഴ്‌സായി ജോലി ചെയ്ത് വരുകയായിരുന്നു.കഴിഞ്ഞ കുറെ ദിവസങ്ങളായി അവള്‍ അസ്വസ്തത ആയിരുന്നുവെന്ന് കൂടെ താമസിക്കുന്ന വര്‍ പറയുന്നു.ഒരു വര്‍ഷം മുമ്ബാണ് കേരളത്തിലെ ഒയു മലയോര ഗ്രാമത്തില്‍ നിന്നും ദീപ നഴ്‌സായി ജോലി ആരംഭിക്കുന്നത്.

തുടക്കത്തില്‍ അവള്‍ ജനിച്ച കുഗ്രാമത്തിന്റെ കുലീനതയും, അടക്കവും,ഒതുക്കവും നിറഞ്ഞ ജീവിത രീതിയായിരുന്നു ദീപയുടെത്.പതുക്കെ പതുക്കെ അവള്‍ modern life tsyle ലേക്ക് വഴി മാറുകയായിരുന്നു.പുതിയ പുതിയ സൗഹൃദങ്ങള്‍,അതിരുവിട്ട ബന്ധങ്ങള്‍ അവളെ തേടി വരുവാന്‍ തുടങ്ങി. റൂമില്‍ താമസിക്കുന്ന സീനിയറായ കുട്ടികള്‍ ദീപയെ കുറിച്ച്‌ ഓര്‍ക്കുന്നു. Roomates ന്റെ ഉപദേശങ്ങള്‍ അവള്‍ ഇഷ്ടപ്പെട്ടിരുന്നില്ല.അതിനാല്‍ തന്നെ അവളുടെ മറ്റ് കാര്യങ്ങളെ കുറിച്ച്‌ ആര്‍ക്കും അറിയില്ല.

കഴിഞ്ഞ 2 മാസക്കാലമായി വല്ലാത്ത മാനസിക സമര്‍ദ്ധം അവളെ അലട്ടുകായിരുന്നു. മറ്റുളളവരില്‍ നിന്നും അകറ്റി നിര്‍ത്തുവാന്‍ ഇത് ധാരാളമായിരുന്നു.

ആരും റൂമില്‍ ഇല്ലാതെയിരു സമയം നോക്കി റൂമിലെ ഫാനില്‍ കെട്ടി തൂങ്ങി ജീവിതം അവസാനിക്കുകയായിരുന്നു. ജീവിതം ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് പറിച്ച്‌ നടുമ്ബോള്‍,Better life ലേക്ക് നമ്മള്‍ എത്തിചേരുമ്ബോള്‍ നമ്മുടെ ജീവിത ശൈലി മാറുന്നു. പലപ്പോഴും പെണ്‍കുട്ടികള്‍ക്ക് അത് മനസ്സിലാകാതെ പലരീതിയിലുളള ചതികുഴികളിലേക്ക് വീഴുന്നു.

ഓര്‍ക്കുക ജീവിതം ഒന്നേയുളളു.അത് ആത്മഹതൃയെന്ന പ്രവണതയിലേക്ക് അവസാനിപ്പിക്കേണ്ടതല്ല.നമ്മളെ പഠിപ്പിച്ച്‌ ഇതുവരെ എത്തിച്ച നമ്മുടെ മാതാപിതാക്കള്‍ അവരുടെ പ്രതീക്ഷകള്‍,സ്വപ്നങ്ങള്‍ എന്നിവയെയാണ് നമ്മള്‍ ഇല്ലാതാക്കുന്നത്.

Advertisment