‘ആ ട്വിസ്റ്റ് കണ്ട് ചിരിച്ചുപോയി, ഇതുവരെ കാണാത്തവര്‍ ദൃശ്യം ഒന്ന് മുതല്‍ കാണുക, മികച്ച ചിത്രമാണ്, വളരെ മികച്ച ചിത്രം’ ! ദൃശ്യം 2-വിനെ പുകഴ്ത്തി ആര്‍. അശ്വിന്‍

ഫിലിം ഡസ്ക്
Sunday, February 21, 2021

ചെന്നൈ: ദൃശ്യം 2 മികച്ച ചിത്രമെന്ന് പുകഴ്ത്തി ക്രിക്കറ്റ് താരം രവിചന്ദ്രന്‍ അശ്വിന്‍. ചിത്രം വളരെ മികച്ചതാണെന്നും ഇതുവരെ കാണാത്തവര്‍ ദൃശ്യത്തിന്റെ ആദ്യഭാഗം മുതല്‍ കാണമെന്നും അശ്വിന്‍ ട്വീറ്റ് ചെയ്തു.

‘ദൃശ്യം 2ൽ മോഹൻലാൽ അവതരിപ്പിച്ച ജോർജ്കുട്ടി കോടതിക്കുള്ളിൽ സൃഷ്ടിച്ച ട്വിസ്റ്റ് കണ്ട് ഉച്ചത്തിൽ ചിരിച്ചുപോയി. ഇതുവരെ കാണാത്തവർ ദൃശ്യം ഒന്നു മുതൽ കാണുക. മികച്ച ചിത്രമാണ്. വളരെ മികച്ച ചിത്രം’ – അശ്വിൻ ട്വിറ്ററിൽ കുറിച്ചു.

ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത ദൃശ്യം 2 വളരെ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്.

×