വീട് നിർമ്മിക്കാൻ പൊട്ടിച്ച പാറകൾ നീക്കം ചെയ്യാൻ കൈക്കൂലി; രാമപുരത്ത് ഗ്രേഡ് എഎസ്ഐ പിടിയിൽ

New Update

publive-image

കോട്ടയം: രാമപുരം സ്റ്റേഷനിലെ ഗ്രേഡ് എഎസ്ഐയെ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടികൂടി. പെരുവ സ്വദേശി ബിജു കെ.ജെ ആണ് അറസ്റ്റിലായത്. രാമപുരം സ്വദേശിക്ക് വീട് നിർമ്മിക്കാൻ പൊട്ടിച്ച പാറകൾ നീക്കം ചെയ്യാൻ അയ്യായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് പിടിയിലായത്.

Advertisment

രാമപുരം സ്വദേശിയുടെ സ്വന്തം സ്ഥലത്ത് വീട് നിർമ്മിക്കുന്നതിനായി പാറപൊട്ടിക്കുന്നതിന് മൈനിംഗ് ആൻഡ് ജിയോളജി വകുപ്പിന്റെ പാസ് ലഭിച്ചിരുന്നു. പൊട്ടിച്ച പാറ കൊവിഡ് കാലയളവിൽ സ്ഥലം കണ്ടെയ്ൻമെന്റ് സോൺ ആയതിനാൽ പാസിന്റെ കാലാവധിക്കുള്ളിൽ നീക്കം ചെയ്യാൻ സാധിച്ചിരുന്നില്ല.

ഇതേ തുടർന്ന് പാറ നീക്കം ചെയ്യുന്നതിന് രാമപുരം പൊലീസ് സ്റ്റേഷനിൽ അപേക്ഷ സമർപ്പിച്ചു. തുടർന്ന് പൊലീസ് ബുദ്ധിമുട്ടക്കാതെ നോക്കികൊള്ളാമെന്ന് വാഗ്ദാനം ചെയ്തു ബിജു പരാതിക്കാരനെ സമീപിക്കുകയായിരുന്നു. തുടർന്നു ബിജു കെ. ജെ ആദ്യം ആഗസ്റ്റ് 19 ന് 3,000 രൂപ കൈക്കൂലി വാങ്ങി. തുടർന്നു, അയ്യായിരം രൂപ വീണ്ടും കൈക്കൂലിയായി ആവശ്യപ്പെട്ടു.

ഇതേ തുടർന്നു രാമപുരം സ്വദേശി വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ ബ്യൂറോ, കിഴക്കൻ മേഖല, കോട്ടയം പൊലീസ് സൂപ്രണ്ട് വി. ജി. വിനോദ്കുമാറിന് പരാതി നൽകി. തുടര്‍ന്നാണ് ഗ്രേഡ് എഎസ്ഐ പിടിയിലാകുന്നത്.

Advertisment