/sathyam/media/post_attachments/hfRy64pQcXlNEwXibXLp.jpeg)
ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് യോഗ്യത നേടിയാല്‍ വരാനിരിക്കുന്ന ഏഷ്യാ കപ്പ് മാറ്റിവെയ്‌ക്കേണ്ടിവരുമെന്ന് പി.സി.ബി ചെയര്‍മാന്‍ എഹ്‌സാന്‍ മാനി. ഇന്ത്യ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് യോഗ്യത നേടിയാല്‍ ഏഷ്യാ കപ്പ് 2023-ലേക്ക് മാറ്റിവെയ്ക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നതായി അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വര്‍ഷമാണ് ഏഷ്യാ കപ്പ് നിശ്ചയിച്ചിരുന്നത്. കോവിഡിനെ തുടര്‍ന്ന് ടൂര്‍ണമെന്റ് 2021-ലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ജൂണില്‍ നിശ്ചയിച്ചിരിക്കുന്നതിനാല്‍ ഈ വര്‍ഷവും ഏഷ്യാ കപ്പ് നടക്കുമെന്ന് തോന്നുന്നില്ലെന്ന് എഹ്‌സാന്‍ മാനി പറഞ്ഞു.
ലോര്‍ഡ്‌സില്‍ ജൂണ്‍ 18 മുതല്‍ 22 വരെയാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍. ജൂണില്‍ തന്നെയായിരുന്നു ഏഷ്യാ കപ്പും നിശ്ചയിച്ചിരുന്നത്.