കുവൈറ്റിന്റെ തെരുവുകളില്‍ മാലിന്യം കുമിഞ്ഞു കൂടുന്നു ; ഗാര്‍ഹിക മാലിന്യങ്ങള്‍ നന്നായി പൊതിയാതെ ഏഷ്യന്‍ പ്രവാസികള്‍ വലിച്ചെറിയുന്നുവെന്ന് കുവൈറ്റ് മുന്‍സിപാലിറ്റി

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ്: കുവൈറ്റിന്റെ തെരുവുകളില്‍ മാലിന്യം കുമിഞ്ഞു കൂടുന്നു. കരാര്‍ കാലാവധി അവസാനിച്ചതിനാല്‍ ക്ലിനിംഗ് കമ്പനികള്‍ മാലിന്യം നീക്കം ചെയ്യുന്നുമില്ല . ഗാര്‍ഹിക മാലിന്യങ്ങള്‍ നന്നായി പൊതിയാതെ ഏഷ്യന്‍ പ്രവാസികള്‍ വലിച്ചെറിയുന്നുവെന്ന് കുവൈറ്റ് മുന്‍സിപാലിറ്റി ആരോപിച്ചു. കൃത്യമായി ബാഗുകളിലാക്കി വയ്ക്കാത്തതുമൂലം മാലിന്യം ട്രക്കുകളിലേക്ക് മാറ്റുമ്പോള്‍ അവ ചിതറി വീഴുന്നു.

Advertisment

publive-image

തെരുവുകളില്‍ മാലിന്യം കുന്നുകൂടുമ്പോള്‍ മുന്‍സിപാലിറ്റി പ്രചാരണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്ന ലേഖനത്തിന് മറുപടിയായാണ് മുന്‍സിപാലിറ്റി ഇക്കാര്യം വ്യക്തമാക്കിയത്.

ശുചിത്വം സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചു പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനാണ് പ്രചാരണപരിപാടികള്‍ സംഘടിപ്പിക്കുന്നതെന്നും മുന്‍സിപാലിറ്റി വ്യക്തമാക്കി.

kuwait latest kuwait
Advertisment