/sathyam/media/post_attachments/tf4tbP3jzP6OUJE5C2m9.jpg)
തിരുവനന്തപുരം: പതിനാറുകാരിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ കേസില്‍ അസം സ്വദേശി അറസ്റ്റില്‍.ഷാരൂഖാന്‍ എന്നു വിളിക്കുന്ന റിബുന്‍ അഹമ്മദിനെയാണ് വിളപ്പില്‍ശാല പൊലീസ് അറസ്റ്റു ചെയ്തത്. പീഡനത്തെ തുടര്‍ന്ന് പെണ്‍കുട്ടി ഗര്‍ഭിണിയാവുകയും പ്രസവിക്കുകയും ചെയ്തതോടെയാണ് സംഭവം പുറത്തറിയുന്നത്. പെണ്‍കുട്ടിയുടെ മാതാപിതാക്കല്‍ പൊലീസില്‍ പരാതി നല്‍കിയെങ്കിലും കാര്യം മനസ്സിലാക്കി ഇയാള്‍ നാടുവിട്ടിരുന്നുു.
വീട്ടിലാരുമില്ലാതിരുന്ന സമയത്ത് പ്രതി പലതവണ പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയതായി പൊലീസ് പറഞ്ഞു. പെണ്‍കുട്ടി പ്രസവിച്ചതോടെ അസമിലേക്കു കടന്ന പ്രതി കേസ് ഒന്നടങ്ങിയപ്പോള്‍് കേരളത്തില്‍ തിരിച്ചെത്തിയശേഷം വിവിധ സ്ഥലങ്ങളില്‍ താമസിച്ച് ജോലി ചെയ്യുകയായിരുന്നു. പ്രതിയുടെ ഫോട്ടോയും മറ്റുവിവരങ്ങളൊന്നുമില്ലാതിരുന്നത് ഇയാളെ കണ്ടെത്താന്‍ പൊലീസിനെ കുഴക്കിയിരുന്നു. തുടര്‍ന്ന് അതിഥിത്തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തി അറസ്റ്റു ചെയ്തത്.
വിളപ്പില്‍ശാല സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ എന്‍.സുരേഷ്‌കുമാര്‍, എസ്‌ഐ. ഗംഗാപ്രസാദ്, എഎസ്‌ഐ. ആര്‍.വി.ബൈജു, ആനന്ദകുട്ടന്‍, സി.പി.ഒ.മാരായ ഹരി, രതീഷ്,, അജില്‍, ജയശങ്കര്‍ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ കണ്ടെത്തി അറസ്റ്റു ചെയ്തത്. പെണ്‍കുട്ടിയെ കൗണ്‍സലിങ്ങിനു വിധേയമാക്കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us