Advertisment

മിസോറാമിൽ നിന്ന് വരുന്ന എല്ലാ വാഹനങ്ങളും പരിശോധിക്കാൻ ഉത്തരവിട്ട് അസം; വാഹനങ്ങളില്‍ മയക്കുമരുന്ന് ഇല്ലെന്ന്‌ ബന്ധപ്പെട്ട ഉദ്യോഗസ്ഥന് ബോധ്യപ്പെട്ടതിനുശേഷം മാത്രമേ വാഹനങ്ങൾ കടന്നുപോകാന്‍ അനുവദിക്കൂ

New Update

ന്യൂഡല്‍ഹി: മിസോറാമിൽ നിന്ന് അസമിലേക്ക് പ്രവേശിക്കുന്ന എല്ലാ വാഹനങ്ങളും  മയക്കു മരുന്ന് പരിശോധനയ്ക്ക് വിധേയമാകുമെന്ന് അസം സർക്കാർ അറിയിപ്പിൽ അറിയിച്ചു. രണ്ട് പോലീസ് സേനയും തമ്മിൽ  ദിവസങ്ങള്‍ക്ക് മുമ്പ് നടന്ന വെടിവയ്പിൽ അസം പൊലീസിലെ ആറ് പേർ കൊല്ലപ്പെട്ടിരുന്നു.

Advertisment

publive-image

വ്യക്തിപരമായ സുരക്ഷയ്ക്ക് ഭീഷണിയായതിനാൽ മിസോറാമിലേക്ക് പോകരുതെന്ന് അസം സർക്കാർ ജനങ്ങളോട് ഉപദേശിച്ചു. രണ്ട് മാസത്തിനുള്ളിൽ 912 കേസുകൾ രജിസ്റ്റർ ചെയ്യുകയും 1,560 പേരെ അറസ്റ്റ് ചെയ്യുകയും വൻതോതിൽ അനധികൃത മയക്കുമരുന്ന് കണ്ടുകെട്ടുകയും ചെയ്തതായി അസം സർക്കാർ അറിയിച്ചു.

മിസോറാമിൽ നിന്നും അതിനപ്പുറത്തുനിന്നും പ്രവർത്തിക്കുന്ന മയക്കുമരുന്ന് കാർട്ടലുകൾക്കെതിരായ ആക്രമണം സർക്കാർ തുടരുകയാണെന്ന് ആസാം പോലീസ് ഉദ്യോഗസ്ഥൻ ജിപി സിംഗ് ട്വീറ്റ് ചെയ്തു.

"അനധികൃത മയക്കുമരുന്നിനെതിരെയുള്ള പ്രചാരണത്തിനിടെ, അതിർത്തിക്കപ്പുറത്ത് നിന്ന് മിസോറം വഴി അസമിലേക്ക്‌ മയക്കുമരുന്ന് കടത്തിവിടുന്നത് നിരീക്ഷിക്കപ്പെട്ടു," മിസോറാം വഴി അനധികൃത മയക്കുമരുന്ന് കടത്ത് സമൂഹത്തിന് വലിയ ആശങ്കയും ഭീഷണിയും ഉണ്ടാക്കുന്നുവെന്ന് അസം സർക്കാർ കൂട്ടിച്ചേർത്തു. ".

 

ASAM GOVT
Advertisment