ഒരു കുഞ്ഞിന് രണ്ടുകൊല്ലം പാലൂട്ടാന്‍ ഉള്ളതാണ്… ജീവന്‍ ഊറ്റിക്കൊടുക്കുന്നത് കൊണ്ട് തന്നെ താങ്കളുടെ അമ്മയുടേത് ഉള്‍പ്പെടെ ഞങ്ങള്‍ സകല പെണ്ണുങ്ങളുടെ മാറിടവും സൂപ്പര്‍ ആണ്: അശ്ലീല കമന്റിന് അശ്വതിയുടെ കിടിലൻ മറുപടി

ഫിലിം ഡസ്ക്
Tuesday, May 18, 2021

അശ്ലീല കമന്റുമായെത്തിയവന് മുഖമടച്ച് മറുപടി നൽകി നടിയും അവതാരകയുമായ അശ്വതി ശ്രീകാന്ത്. മാറിടത്തെക്കുറിച്ച് മോശമായ രീതിയിൽ കമന്റ് പാസാക്കിയ വ്യക്തിയെ മറുപടി കമന്റിലൂടെ കണ്ടംവഴി ഓടിച്ചു താരം. ഒരു കുഞ്ഞിന് രണ്ടുകൊല്ലം പാലൂട്ടാൻ ഉള്ളതാണ്. ജീവൻ ഊറ്റിക്കൊടുക്കുന്നത് കൊണ്ട് തന്നെ താങ്കളുടെ അമ്മയുടേത് ഉൾപ്പെടെ ഞങ്ങൾ സകല പെണ്ണുങ്ങളുടെ മാറിടവും സൂപ്പർ ആണെന്ന് അശ്വതി മറുപടിയായി കുറിച്ചു. നിരവധി പേരാണ് അശ്വതിക്കു പിന്തുണയുമായി എത്തിയത്. ഇത്തരം ഞരമ്പു രോഗികൾക്ക് ഇതു തന്നെയാണ് മറുപടിയെന്ന് പലരും കമന്റായി രേഖപ്പെടുത്തി.

അശ്വതി ശ്രീകാന്തിനെ അഭിനന്ദിച്ച് മൂവി സ്ട്രീറ്റ് ഫെയ്‌സ്ബുക്ക് പേജിൽ രാഗീത് ആർ ബാലൻ പങ്കുവച്ച കുറിപ്പ്:

ഫേസ്ബുക്കിൽ അതുമല്ലെങ്കിൽ മറ്റു സോഷ്യൽ മീഡിയ പ്ലാറ്റഫോംമുകളിൽ ഞാൻ അല്ലെങ്കിൽ നിങ്ങൾ പ്രത്യേകിച്ചു സ്ത്രീകൾ ഇഷ്ടമുള്ള ഒരു വസ്ത്രം ധരിച്ചു നല്ലൊരു സ്ഥലമെന്നു നമുക്ക് മനസിൽ തോന്നുന്നിടത്തു വെച്ചു ഒരു ഫോട്ടോ എടുക്കുന്നു അല്ലെങ്കിൽ നമുക്ക് പ്രിയപെട്ടവർക്കൊപ്പം ഒരു ഫോട്ടോ എടുക്കുന്നു അതുമല്ലെങ്കിൽ നമുക്ക് അറിയാവുന്ന ഒരു വ്യക്തി അല്ലെങ്കിൽ നമ്മൾ ഇതുവരെ നമ്മൾ കാണാത്ത ഒരാൾ ഒരു ഫോട്ടോ ഇടുമ്പോൾ.ലോകത്തിന്റെ ഏതെങ്കിലും കോണിൽ ഒരു അടച്ചിട്ട മുറിയിൽ നാലു ചുമരുകൾക്കിടയിൽ ഇരുന്നു കാണുന്ന പോസ്റ്റുകൾക്ക്‌ എല്ലാം താഴെ ഇടുന്ന ഇത്തരം കമെന്റുകൾ

പോലും ഒരുതരത്തിൽ ബോഡിഷെയിമിങ് തന്നെയാണ്.മോശം കമെന്റുകൾ ഇടുമ്പോൾ അല്ലെങ്കിൽ കളിയാക്കുന്ന തരത്തിൽ ഉള്ള കമെന്റുകൾ ഇടുമ്പോൾ ഒരിക്കൽ പോലും ഓർക്കുന്നില്ല അത് എത്രത്തോളം ഒരു വ്യക്തിക്കു വിഷമം ഉണ്ടാക്കുന്നു എന്നുള്ളത്.ഇതൊരു സെലിബ്രിറ്റി ആയതു കൊണ്ട് ഇത്രയും ആളുകൾ ആ കമന്റ്‌ എതിരെ പ്രതികരിച്ചു. ഈ ഒരു അവസ്ഥ നാളെ എന്റെ വീട്ടിലുള്ളവർക്കോ നിങ്ങളുടെ വീട്ടിലുള്ളവർക്കോ വരാവുന്ന ഒന്നാണ്. മനുഷ്യനെ കാർന്നു തിന്നുന്ന തരത്തിലുള്ള ഒരു ജനിതക വൈകല്യം ആണ്‌ ഇത്തരം കമെന്റുകൾ ഇടുന്നവൻമാർക്കു ഉള്ളത്.. ആർക്കും ആരെയെയും എന്തും പറയാം..

×