കൊവിഡ് പ്രതിരോധത്തിന് ശക്തി പകരാന്‍ സ്പുട്‌നിക് V-യുടെ അടുത്ത വിഹിതവും എത്തി; ഹൈദരാബാദില്‍ എത്തിയത് 30 ലക്ഷം ഡോസ് ! രാജ്യത്തെ ഏറ്റവും വലിയ വാക്‌സിന്‍ ഇറക്കുമതി

New Update

publive-image

ഹൈദരാബാദ്: റഷ്യയുടെ സ്പുട്‌നിക് V വാക്‌സിന്റെ മൂന്നാമത്തെ വിഹിതവും ഇന്ത്യയിലെത്തി. ഇന്ന് പുലര്‍ച്ചെയാണ് 30 ലക്ഷം ഡോസ് വരുന്ന വാക്‌സിന്‍ ഹൈദരാബാദിലെത്തിയത്. രാജ്യത്തെ ഏറ്റവും വലിയ വാക്‌സിന്‍ ഇറക്കുമതിയാണിത്.

Advertisment

വാക്‌സിനുകളുടെ ഇറക്കുമതിയും കയറ്റി അയക്കലും സുഗമമായ നടത്തുന്നതിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും സജ്ജമാക്കിയിട്ടുണ്ടെന്ന് ഹൈദരാബാദ് വിമാനത്താവള അധികൃതര്‍ പറഞ്ഞു. കോവിഷീല്‍ഡിനും, കോവാക്‌സിനും ശേഷം രാജ്യത്ത് വിതരണം ചെയ്യാന്‍ അനുമതി ലഭിച്ച മൂന്നാമത്തെ വാക്‌സിനാണ് സ്പുട്‌നിക്.

Advertisment