റവന്യു ജില്ലാ കായിക മേളയില്‍ ഹാമര്‍ ത്രോയിക്കിടെ വിദ്യാര്‍ത്ഥിക്ക് പരിക്ക് …കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിദ്യാര്‍ത്ഥിയുടെ വിരലിന് പൊട്ടലുള്ളതായി ഡോക്ടര്‍മാര്‍

ന്യൂസ് ബ്യൂറോ, കോഴിക്കോട്
Friday, November 8, 2019

കോഴിക്കോട്: കഴിഞ്ഞ മാസം സംസ്ഥാന ജൂനിയര്‍ അത്‌ലറ്റിക് മീറ്റിനിടെ ഹാമര്‍ തലയില്‍ വീണ് പരിക്കേറ്റ വിദ്യാര്‍ഥി മരിച്ച സംഭവത്തിന് പിന്നാലെ റവന്യു ജില്ലാ കായിക മേളയില്‍ ഹാമര്‍ ത്രോയിക്കിടെ വീണ്ടും അപകടം. അപകടത്തില്‍ കായികതാരമായ വിദ്യാര്‍ത്ഥിയുടെ കൈ വിരലിനാണ് പരിക്കേറ്റത്.

കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിദ്യാര്‍ത്ഥിയുടെ വിരലിന് പൊട്ടലുള്ളതായി ഡോക്ടര്‍മാര്‍ പറഞ്ഞു. കഴിഞ്ഞ മാസം നടന്ന സമാന അപകടത്തില്‍ പാലാ സെന്‍റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയായ അഫീല്‍ ജോണ്‍സനാണ് മരിച്ചത്. 17 ദിവസം തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞ അഫീല്‍ നവംബര്‍ 21നാണ് മരണത്തിന് കീഴടങ്ങിയത്.

×