അറുപത്തി മൂന്നാമത് തൃശൂര്‍ റവന്യൂ ജില്ലാ അത്‌ലറ്റിക് മീറ്റ്…ഇരിങ്ങാലക്കുട ചാമ്പ്യന്മാര്‍

സ്പോര്‍ട്സ് ഡസ്ക്
Wednesday, November 13, 2019

തൃശൂര്‍ : അറുപത്തി മൂന്നാമത് തൃശൂര്‍ റവന്യൂ ജില്ലാ അത്‌ലറ്റിക് മീറ്റില്‍ 227 പോയിന്‍റുമായി ഇരിങ്ങാലക്കുട ഉപജില്ല ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി. 24 സ്വര്‍ണ്ണവും 23 വെള്ളിയും 17 വെങ്കലവും നേടിയാണ് ഇരിങ്ങാലക്കുട ഉപജില്ല ചാമ്പ്യന്‍ഷിപ് സ്വന്തമാക്കിയത്.

131 പോയിന്‍റുമായി 17 സ്വര്‍ണ്ണവും 7 വെള്ളിയും 10 വെങ്കലവും നേടി വലപ്പാട് ഉപജില്ല രണ്ടാം സ്ഥാനം സ്വന്തമാക്കി. 130.5 പോയിന്റുമായി 11 സ്വര്‍ണ്ണവും 15 വെള്ളിയും 11 വെങ്കലവും നേടി ചാലക്കുടി മൂന്നാം സ്ഥാനവും ആറു സ്വര്‍ണ്ണവും 16 വെള്ളിയും 16 വെങ്കലവുമായി 101 പോയിന്റോടെ തൃശ്ശൂര്‍ ഈസ്റ്റ്‌ നാലാം സ്ഥാനവും സ്വന്തമാക്കി.

കാര്‍മല്‍ ഹയര്‍ സെക്കന്‍ററി സ്കൂള്‍ നടന്ന സമാപന സമ്മേളനം ബി ഡി ദേവസ്സി എം എല്‍ എ ഉദ്ഘാടനം ചെയ്തു. ചാലക്കുടി നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ആലീസ് ഷിബു അധ്യക്ഷത വഹിച്ചു. ചാലക്കുടി നഗരസഭ ചെയര്‍പേഴ്സണ്‍ ജയന്തി പ്രവീണ്‍ മുഖ്യാതിഥിയായി. തൃശൂര്‍ ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി കെ ആര്‍ സുരേഷ് വിജയികള്‍ക്ക് സമ്മാനദാനം നടത്തി.

×