മഴയായിട്ട്… ഒരുപ്രാവശ്യം ഇടിഞ്ഞ് ; ഒന്നു കെട്ടിയതാ…പിന്നേം, അവിടെ വെള്ളമിറങ്ങീട്ട്……,അങ്ങനെ പറ്റീതാ….; ദുരന്തത്തില്‍ അച്ഛനും അമ്മയും മരിച്ചു. 21 വര്‍ഷം നിഴൽപോലെ കൂടെയുണ്ടായിരുന്ന സഹോദരനെയും മലവെള്ളം വിഴുങ്ങി ;  കരയാന്‍ പോലുമാകാതെ വിറങ്ങലിച്ച് അതുല്‍

ന്യൂസ് ബ്യൂറോ, വയനാട്
Sunday, August 18, 2019

വയനാട്‌ : വീടുണ്ടായിരുന്ന സ്ഥലംപോലും ഇപ്പോള്‍ ബാക്കിയില്ല .ദുരന്തത്തില്‍ അച്ഛനും അമ്മയും മരിച്ചു.ദുരന്തത്തെക്കുറിച്ച് എന്തെങ്കിലുമോര്‍ക്കാനോ ഒന്നു പൊട്ടിക്കരയാനോ പോലുമാകാതെ വിറങ്ങലിച്ചിരിക്കുകയാണ് പാലൂരെ തറവാട്ടു വീട്ടില്‍ അതുല്‍.

21 വര്‍ഷം നിഴൽപോലെ കൂടെയുണ്ടായിരുന്ന സഹോദരനെയും മലവെള്ളം വിഴുങ്ങി. വീടുണ്ടായിരുന്ന സ്ഥലംപോലും ഇപ്പോള്‍ ബാക്കിയില്ല. ചേട്ടൻ അജിൻ മാത്രമാണ് അഖിലിന് ഇനി തണൽ. മുന്നോട്ടു പോകുമെന്ന് പറയുമ്പോഴും അജിന്റെ ശബ്ദം ഇടറിപ്പോകുന്നുണ്ട്.

“മഴയായിട്ട്… ഒരുപ്രാവശ്യം ഇടിഞ്ഞ്…ഒന്നു കെട്ടിയതാ…പിന്നേം, അവിടെ വെള്ളം ഇറങ്ങീട്ടാ…വെള്ളം പോകാന്‍ സ്ഥലമില്ല..വെള്ളമിറങ്ങീട്ട്……അങ്ങനെ പറ്റീതാ….”

ഉരുള്‍പൊട്ടലില്‍ നാല് പേര്‍ മരിക്കുകയും 12 വീടുകള്‍ തകരുകയും ചെയ്ത ആലിമൂലയിലും ജനങ്ങള്‍ മാനസികമായി തകര്‍ന്നിരിക്കുകയാണ്. ദുരന്തത്തിന്‍റെ ഞെട്ടലില്‍ നിന്ന് അമ്മമാരും കുഞ്ഞുങ്ങളും മുക്തരായിട്ടില്ല.

“മക്കളൊന്നും ഒറങ്ങുന്നില്ല. കഞ്ഞികുടിക്കുന്നില്ല. ഭക്ഷണം കഴിച്ചിട്ടില്ല, കഴിക്കാന്‍ പോലും പറ്റുന്നില്ല..കരഞ്ഞുകൊണ്ട് ഒരമ്മ പറ‌ഞ്ഞതാണ്.

പുത്തുമലയും കവളപ്പാറയും ഉള്‍പ്പടെയുള്ള മേഖലകളിലെല്ലാം ദുരന്തത്തെത്തുടര്‍ന്നുണ്ടായ മാനസിക ആഘാതം ഏറെ അനുഭവിക്കുന്നത് കുട്ടികളാണ്.

×