'അറ്റല്സ്' സൈക്കിള്‍ കമ്പനി ഉടമയുടെ ഭാര്യയുടെ മരണം: ദുരൂഹതയേറുന്നു

New Update

ന്യൂഡല്‍ഹി: 'അറ്റല്സ്' സൈക്കിള്‍ കമ്പനി ഉടമകളിലൊരാളായ സഞ്ജയ് കപൂറിന്റെ ഭാര്യ നടാഷ കപൂറിന്റെ മരണത്തില്‍ ദുരൂഹതയേറുന്നു. പൂജാമുറിയില്‍നിന്ന് ഇവരുടെ ആത്മഹത്യക്കുറിപ്പ് കണ്ടെടുത്തു. കാരണം വെളിപ്പെടുത്താതെ കുറ്റമേറ്റു പറഞ്ഞുകൊണ്ടുള്ളതാണ് ആ കുറിപ്പ്.

Advertisment

publive-image

കുറിപ്പിലെ വാചകങ്ങള്‍ ഇങ്ങനെ:

''ഞാന്‍ അരുതാത്തതു ചെയ്തു,സ്വയം ജീവനൊടുക്കുന്നു, ഇതിനാരും ഉത്തരവാദികളല്ല. എനിക്ക് സ്വയം ലജ്ജ തോന്നുന്നു. സഞ്ജയ്, മോനേ, മോളേ നിങ്ങളെയെല്ലാം ഞാന്‍ വല്ലാതെ സ്നേഹിക്കുന്നു''- എന്നിങ്ങനെയാണ് കുറിച്ചിരിക്കുന്നത്.

ഇത് നടാഷ തന്നെ എഴുതിയതാണോ എന്നറിയാന്‍ കുറിപ്പ് ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് 57-കാരിയായ നടാഷയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഫാനില്‍ കെട്ടിത്തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം.

സംഭവസമയത്തു മകനും മകളും വീട്ടിലുണ്ടായിരുന്നു. ഉച്ചയൂണിനായി അമ്മയെ വിളിച്ചെങ്കിലും വരാത്തതിനെ തുടര്‍ന്ന് മുറിയില്‍ ചെന്നപ്പോഴാണ് ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടതെന്ന് മകന്‍ സിദ്ധാന്ത് പറഞ്ഞു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ നഷ്ടപ്പെട്ടിരുന്നു.

wife cycle owner atlas death
Advertisment