അത്‌ലറ്റിക്കോ മാഡ്രിഡ് പരിശീലകൻ ഡിയേഗോ സിമിയോണിക്ക് കൊവിഡ്

സ്പോര്‍ട്സ് ഡസ്ക്
Monday, September 14, 2020

മാഡ്രിഡ്: അത്‌ലറ്റിക്കോ മാഡ്രിഡ് പരിശീലകന്‍ ഡിയേഗോ സിമിയോണിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ക്ലബ് തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. അദ്ദേഹം ലക്ഷണങ്ങളൊന്നും പ്രകടിപ്പിക്കുന്നില്ലെന്നും വീട്ടിൽ ഐസൊലേഷനിലാണെന്നും ക്ലബ് അറിയിച്ചു.

വെള്ളിയാഴ്ച അത്‌ലറ്റിക്കോ മാഡ്രിഡ് ടീമിന്റെ പ്രീ സീസണ്‍ പരിശീലന ക്യാമ്പിന്റെ ഭാഗമായി ടീമിലെ എല്ലാവര്‍ക്കും കൊവിഡ് പരിശോധന നടത്തിയിരുന്നു. ഇതിന്റെ ഫലം വന്നപ്പോഴാണ് സിമിയോണി കൊവിഡ് പോസിറ്റീവാണെന്ന് വ്യക്തമായത്.

×