അഗര്‍ത്തല: ത്രിപുര കോണ്‍ഗ്രസ് അധ്യക്ഷന്‍ പിജുഷ് ബിശ്വാസ് സഞ്ചരിച്ച വാഹനത്തിന് നേരെ ആക്രമണം. ആക്രമണത്തില്‍ പരിക്കേറ്റ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബിജെപി പ്രവര്‍ത്തകരാണ് ആക്രമണം അഴിച്ചുവിട്ടതെന്ന് കോണ്‍ഗ്രസ് നേതൃത്വം ആരോപിച്ചു. ആക്രമണത്തില്‍ പ്രതിഷേധിച്ച് നാളെ ബന്ദ് നടത്തുമെന്നും കോണ്‍ഗ്രസ് അറിയിച്ചു.
/sathyam/media/post_attachments/OvjDkqDupeeNIj7zkWwE.jpg)
പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കാനായി ബിശാല്‍ഗഡിലേക്ക് പോകുംവഴിയാണ് വാഹനം തടഞ്ഞുനിര്‍ത്തി ആക്രമണം നടത്തിയത്. വാഹനത്തിന്റെ മുന്‍വശത്തെ ഗ്ലാസ് അക്രമികള്‍ അടിച്ചുതകര്‍ത്തു. കാറില്‍ അദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു.