അട്ടപ്പാടിയിലേക്ക് അയല്‍ സംസ്ഥാനത്ത് നിന്ന് മദ്യം കടത്തുന്നതിനെ ഗൗരവമായി കാണുന്നുവെന്ന് മുഖ്യമന്ത്രി പിണറായി

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Tuesday, April 7, 2020

തിരുവനന്തപുരം: അട്ടപ്പാടിയിലേക്ക് അയല്‍ സംസ്ഥാനത്ത് നിന്ന് മദ്യം കടത്തുന്നതിനെ ഗൗരവമായി കാണുന്നതായി മുഖ്യമന്ത്രി. ഇടനിലക്കാര്‍ നാട്ടുപാതകള്‍ വഴി മദ്യം കടത്തികൊണ്ടുവന്ന് വില്‍ക്കുകയാണ്. എക്സൈസിനോട് ശക്തമായി ഇടപെടാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം ഇന്ന് സംസ്ഥാനത്ത് ഒന്‍പത് പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കാസർകോട് നിന്ന് നാലുപേര്‍ക്കും മൂന്നുപേർ കണ്ണൂരില്‍ നിന്നും കൊല്ലം, മലപ്പുറം എന്നിവിടങ്ങളിൽ നിന്നും ഓരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

ഇതിൽ നാലുപേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. രണ്ടുപേര്‍ നിസാമുദ്ദീന്‍ ചടങ്ങില്‍ പങ്കെടുത്തവരാണ്. സമ്പര്‍ക്കം മുഖേനയാണ് മൂന്നുപേര്‍ക്ക് വൈറസ് ബാധിച്ചത്.

×