വെള്ളറടയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്യാന്‍ ശ്രമം ; യുവാവും പിതാവും സുഹൃത്തും പിടിയില്‍

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Friday, January 24, 2020

വെള്ളറട :  പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ യുവാവിനെയും പിതാവിനെയും പിതാവിൻെറ കൂട്ടുകാരനെയും പോക്സോ നിയമപ്രകാരം വെള്ളറട പൊലീസ് അറസ്റ്റ് ചെയ്തു.

വെള്ളറട പൂവൻകുഴി കോളനിയിൽ അജിത്(19)പിതാവ് അശോകൻ(45) അമ്പൂരി തട്ടാംമുക്ക് സ്വദേശി ഷിജു(34)എന്നിവരാണ് അറസ്റ്റിലായത്.

ഇവരെ നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കി. പ്ലസ് വൺ വിദ്യാർഥിനിയായ പതിനാറുകാരിയെ കഴിഞ്ഞ ദിവസം അജിത് തട്ടിക്കൊണ്ടുപോയി. ഇതിന് അശോകനും, ഷിജുവും സഹായിച്ചുവെന്നാണ് കേസ്.

×