ദുബായ്: തുഷാര്‍ വെള്ളാപ്പള്ളിക്ക് എതിരായ അജ്മാനിലെ ചെക്ക് കേസ് കോടതിക്ക് പുറത്തു തീര്‍പ്പാക്കാന്‍ ശ്രമം . മുഴുവൻ പണവും ലഭിക്കാതെ കേസ് പിൻവലിക്കില്ലെന്ന് നാസിൽ അബ്ദുള്ള പറഞ്ഞിരുന്നു. ജീവിക്കാൻ വഴിയില്ലാത്ത സാഹചര്യത്തിലാണ് കേസ് നൽകിയത്. ഒത്തുതീർപ്പിന് തയാറാണെന്നും നാസിൽ പറഞ്ഞു.
/sathyam/media/post_attachments/ipMjE5y1jmQ0wKoGyNHl.jpg)
ജാമ്യത്തില്‍ ഇറങ്ങിയ ശേഷം തുഷാര്‍ പരാതിക്കാരനായ നാസിലുമായി ഫോണില്‍ സംസാരിച്ചു. കോടതിക്ക് പുറത്ത് രമ്യമായി പരിഹരിക്കാം എന്ന ധാരണയിലേക്ക് ഇരുവരും എത്തിയിട്ടുണ്ടെന്നാണ് സൂചന.
ജാമ്യ വ്യവസ്ഥയനുസരിച്ച് ഞായറാഴ്ച തുഷാര്‍ വീണ്ടും കോടതിയില്‍ ഹാജരാകണം. അപ്പോഴേക്കും നാസിലുമായി അന്തിമ ധാരണയില്‍ എത്താന്‍ കഴിയും എന്നാണ് പ്രതീക്ഷിക്കുന്നത്.
തുഷാറിനെ അജ്മാനിലേക്ക് സ്ത്രീയെ ഉപയോഗിച്ചാണ് വിളിച്ചുവരുത്തിയത്. ഇത് തന്റെ ആശയമല്ല, ദുബായ് സിഐഡിമാർ പറഞ്ഞിട്ടാണ്. വസ്തുക്കച്ചവടത്തിന്റെ ചർച്ചകൾക്കെന്ന പേരിലാണ് വിളിച്ചത്.-നാസിൽ പറയുന്നു.
ചെക്ക് മോഷ്ടിച്ചതല്ല. ചെക്കിലെ ഒപ്പ് വ്യാജമെങ്കിൽ തുഷാറിന് കോടതിയിൽ തെളിയിക്കാം. തനിക്ക് രാഷ്ട്രീയ പിൻബലമില്ല. കേസ് രാഷ്ട്രീയപ്രേരിതമല്ലെന്നും നാസിൽ പറയുന്നു.
10 വര്‍ഷം മുന്‍പുള്ള കേസായതിനാല്‍ കോടതിയില്‍ ജയിക്കാന്‍ കഴിയും എന്നാണ് എംഎ യൂസഫലിയുടെ അഭിഭാഷക സംഘം തുഷാറിന് നല്‍കിയിരിക്കുന്ന ഉപദേശം.