നിങ്ങള്‍ വാങ്ങുന്ന കുട്ടി ആരോഗ്യമുള്ളതാവണമെന്നു മാത്രമാണോ നിങ്ങളുടെ കണ്ടീഷന്‍, അതോ കാണാന്‍ കൊള്ളാവുന്നത് കൂടിയാവണോ ? തമിഴ്‌നാടിനെ പരിഭ്രാന്തിയിലാക്കി കുട്ടിക്കച്ചവടം; റിട്ടയേര്‍ഡ് നഴ്‌സ് അറസ്റ്റില്‍ ;വിലപേശലിന്റെ ഓഡിയോ പ്രചരിക്കുന്നു , അന്വേഷണത്തിന് ഉത്തരവിട്ടു 

New Update

ചെന്നൈ:വാങ്ങുന്ന കുട്ടി ആരോഗ്യമുള്ളതാവണമെന്നു മാത്രമാണോ നിങ്ങളുടെ കണ്ടീഷന്‍, അതോ കാണാന്‍ കൊള്ളാവുന്നത് കൂടിയാവണോ. കഴിഞ്ഞ ദിവസം തമിഴ്‌നാട്ടില്‍ പ്രചരിച്ച ഒരു ഓഡിയോ ആയിരുന്നു ഇത്. കൂടാതെ കുട്ടിയുടെ പ്രായം, ഭാരം, ലിംഗം തുടങ്ങിയവയെല്ലാം ഓഡിയോവില്‍ വിവരിക്കുന്നു.

Advertisment

publive-image

ഒരു റിട്ടയേര്‍ഡ് നഴ്‌സ് ആണ് ഓഡിയോവില്‍ സംസാരിക്കുന്നത്. നവജാത ശിശുക്കളെയാണ് കച്ചവടം നടത്തുന്നതെന്നാണ് ഓഡിയോവില്‍ വ്യക്തമാവുന്നത്. ഇവരെയും ഭര്‍ത്താവിനേയും പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കഴിഞ്ഞ മുപ്പത് വര്‍ഷമായി അവര്‍ ഈ കച്ചവടം നടത്തുകയാണെന്നും യാതൊരു പ്രശ്‌നവും ഉണ്ടായിട്ടില്ലെന്നും ആശങ്ക പ്രകടിപ്പിച്ച കസ്റ്റമറോട് അവര്‍ പറയുന്നുണ്ട്. ധര്‍മപുരി സ്വദേശിയാണ് ഉപഭോക്താവ്.

പെണ്‍കുട്ടിക്ക് 2.70ലക്ഷം രൂപയാണ് വില പറയുന്നത്. എന്നാല്‍ തൂക്കം മൂന്ന് കിലോ ഉണ്ടെങ്കില്‍ വില മൂന്ന് ലക്ഷം. വെളുത്ത കുട്ടിയാണെങ്കില്‍ വില വീണ്ടും കൂടും. നാല് മുതല്‍ നാലേകാല്‍ ലക്ഷം വരെ വില നല്‍കേണ്ടി വരും. ഓഡിയോ ക്ലിപ്പില്‍ വിശദീകരിക്കുന്നു.

സംഭവത്തില്‍ കലക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഇതുവരെ ഒരു പരാതിയും ലഭിച്ചിട്ടില്ലെന്നാണ് പൊലിസ് പറയുന്നത്. സംഘത്തിന് എന്‍.ജി.ഒകളുമായി ബന്ധമുണ്ടെന്നും പൊലിസ് സംശയിക്കുന്നു.

Advertisment