New Update
തെക്കൻ ഇറാനിലെ ദെജ്ഗാഹ് സ്വദേശി അമൗ ഹാജിയ്ക്ക് വയസ്സ് 87 ആയി. അമൗ ഹാജി കുളിച്ചിട്ട് 67 വർഷം പിന്നിട്ടു. ചാരവും ചെളിയും പുരണ്ട ഇദ്ദേഹത്തെ കണ്ടാൽ ഒരുനിമിഷം പുരാതന മനുഷ്യനാണെന്ന് തോന്നും.
കുളിച്ചാൽ തനിക്ക് രോഗം വരുമെന്നും വൃത്തിയായാൽ തനിക്ക് വ്യാധികൾ പിടിപെടുമെന്നും ഇദ്ദേഹം വിശ്വസിക്കുന്നു. ചത്ത മൃഗങ്ങളുടെ മാംസമാണ് ഇയാളുടെ ഇഷ്ട ഭക്ഷണം. പുകവലി പുകയില കൊണ്ടല്ല. മൃഗങ്ങളുടെ മലം പൈപ്പിലാക്കി കത്തിച്ച് വലിക്കും. സ്വന്തമായി ഒരു കണ്ണാടിയില്ലെങ്കിലും കാറുകളിലെ കണ്ണാടികളിൽ മുഖം നോക്കാറുണ്ട്. മുടി ഒഴിവാക്കുന്നത് തീയിൽ ഉരുകിച്ചാണ്.
യുവത്വകാലത്ത് പിടിപെട്ട നിരാശയിൽ നിന്നുമാണ് ഇത്തരമൊരു ജീവിതം ഇയാൾ തെരഞ്ഞെടുത്തത്. തണുപ്പുകാലത്ത് രക്ഷനേടാനായി ഹെൽമറ്റ് ധരിക്കുന്ന ശീലവുമുണ്ട്.