/sathyam/media/post_attachments/sf1vu7h5NsQzVigVMCfy.jpg)
സിഡ്‌നി: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയതിനെതിരെ ഓസ്‌ട്രേലിയയില്‍ വ്യാപക പ്രതിഷേധം. ഡെല്‍റ്റ വകഭേദം വ്യാപിച്ച സാഹചര്യത്തിലാണ് ഓസ്‌ട്രേലിയയില്‍ വീണ്ടും ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്.
സിഡ്‌നിയില്‍ ആയിരക്കണക്കിന് പേര്‍ തെരുവിലിറങ്ങി. റോഡുകള്‍ തടഞ്ഞും, ഉദ്യോഗസ്ഥര്‍ക്ക് നേരെ കുപ്പിയെറിഞ്ഞും ജനം പ്രതിഷേധിച്ചു. സ്വാതന്ത്ര്യം എന്ന മുദ്രാവാക്യം മുഴക്കിയായിരുന്നു പ്രതിഷേധം. 57 പേര്‍ അറസ്റ്റിലായി. മെല്‍ബണിലും ബ്രിസ്‌ബെയ്‌നിലും പ്രതിഷേധമുണ്ടായി.