/sathyam/media/post_attachments/nEinqICwJ2NPRbeTqSOv.jpg)
ടോക്യോ: ടോക്യോ ഒളിംപിക്സിലെ തുഴച്ചില്‍ മത്സരത്തിന് മുമ്പ് കേടുന്ന കയാക്ക് കോണ്ടം ഉപയോഗിച്ച് ശരിയാക്കിയശേഷം മത്സരത്തിനിറങ്ങിയ ഓസ്ട്രേലിയന്‍ വനിതാ താരം മെഡല്‍ സ്വന്തമാക്കി. ഓസ്‌ട്രേലിയന്‍ കയാക്കിങ് താരം ജെസ്സിക്ക ഫോക്സാണ് മെഡല്‍ നേടിയത്.
ജൂലായ് 27-ന് നടന്ന വനിതകളുടെ കയാക്കിങ് മത്സരത്തിനിടെയാണ് ഗെയിംസ് വില്ലേജില്‍ വിതരണം ചെയ്ത കോണ്ടം ജെസ്സിക്കയുടെ സഹായത്തിനെത്തിയത്. മത്സരത്തിനിടെ കയാക്കിന് സംഭവിച്ച തകരാര്‍ കോണ്ടം ഉപയോഗിച്ച് പരിഹരിച്ച ജെസ്സിക്ക മത്സരത്തില്‍ വെങ്കല മെഡലും സ്വന്തമാക്കി.
എന്നാല്‍, കഴിഞ്ഞ ദിവസം നടന്ന കനോയിങ് ഫൈനലില്‍ തടസങ്ങളൊന്നും ഇല്ലാതിരുന്നതോടെ സ്വര്‍ണമെഡല്‍ സ്വന്തമാക്കിയാണ് ജെസ്സിക്ക കരയ്ക്ക് കയറിയത്.
തുഴയുടെ അറ്റത്ത് തേച്ച കാര്‍ബണ്‍ മിശ്രിതത്തിന്‍റെ ഉപരിതലം മൃദുവാക്കാനാണ് കോണ്ടം ഉപയോഗിച്ചിരിക്കുന്നത്. കൊവിഡ് കാരണം ടോക്യോ ഒളിംപിക്സ് വില്ലേജില്‍ സെക്സ് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും 11000ത്തോളം കായികതാരങ്ങള്‍ക്ക് 60000 കോണ്ടം സംഘാടകര്‍ വിതരണം ചെയ്തിരുന്നു.