New Update
Advertisment
ഓസ്ട്രേലിയന്‍ കര്‍ഷകന്‍ ബെന്‍ജമിന്‍ ജാക്‌സണ്‍ മരിച്ചുപോയ തന്റെ പ്രിയപ്പെട്ട ആന്റിക്ക് സമര്‍പ്പിച്ച 'ആദരവ്' സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. ഹൃദയത്തിന്റെ ആകൃതിയില്‍ ആടുകളെ നിരത്തിയാണ് അദ്ദേഹം തന്റെ ആന്റിയോടുള്ള ആദരവ് പ്രകടിപ്പിച്ചത്.
Ben and a mob of singles organised a tribute to his Aunty pic.twitter.com/R33SuN6YoK
— James Jackson (@guyrajack) August 24, 2021
കോവിഡ് 19 കാരണം ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ ജാക്‌സണ് ബ്രിസ്‌ബെയിനിനു തന്റെ ആന്റിയുടെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല. ലോക്ഡൗണ്‍ കാരണം ജാക്‌സണ്‍ ന്യൂ സൗത്ത് വെയില്‍സില്‍ കുടുങ്ങിപ്പോകുകയായിരുന്നു.
ആന്റിക്ക് ഏറെ പ്രിയപ്പെട്ട ഗാനം വീഡിയോയ്ക്ക് പശ്ചാത്തലസംഗീതമായും നല്‍കിയാണ് ജാക്‌സണ്‍ വീഡിയോ നിര്‍മിച്ചത്. നിരവധി പേരാണ് ഈ വീഡിയോയെ പ്രശംസിച്ച് രംഗത്തെത്തിയത്.