ഓസ്ട്രേലിയയില്‍ കപ്പലില്‍ അറ്റകുറ്റപ്പണികള്‍ക്കിടെ യുവ മലയാളി എന്‍ജിനീയര്‍ വീണു മരിച്ചു

ജിജു മാത്യു
Monday, June 4, 2018

ഓസ്ട്രേലിയ : സിഡ്നിയില്‍ കപ്പലില്‍ അറ്റകുറ്റപ്പണികള്‍ക്കിടെ യുവ മലയാളി എന്‍ജിനീയര്‍ വീണു മരിച്ചു.

സിംഗപ്പൂര്‍ ആസ്ഥാനമായുള്ള കമ്പനിയുടെ കപ്പലില്‍ ഇലക്‌ട്രിക്കല്‍ ഓഫിസറായിരുന്ന ചങ്ങനാശ്ശേരി ഇത്തിത്താനം ഇടയാടില്‍ ഇ.സി.ജോസഫിന്റെയും എടത്വ കടമാട്ട് ജെസിയുടെയും മകന്‍ ജോസി ജോസഫ് (31) ആണു മരിച്ചത്.

കപ്പലില്‍ ലിഫ്റ്റിന്റെ അറ്റകുറ്റപ്പണികള്‍ക്കിടെ കയര്‍ പൊട്ടി താഴേക്കു വീഴുകയായിരുന്നു. മൃതദേഹം സിഡ്നിയിലെ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംസ്കാരം പിന്നീട് നാട്ടില്‍ നടക്കും .

×