New Update
തിരുവനന്തപുരം: വിഴിഞ്ഞത്ത് ഇതരസംസ്ഥാന തൊഴിലാളിയെ ജനമധ്യത്തിലിട്ട് മര്‍ദിച്ച ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍.
Advertisment
മുക്കോല ഓട്ടോ സ്റ്റാന്‍ഡിലെ ഡ്രൈവറായ സുരേഷിനെയാണ് വിഴിഞ്ഞം പോലീസ് അറസ്റ്റു ചെയ്തത്. ഇയാള്‍ക്കെതിരെ വധശ്രമത്തിനാണ് പോലീസ് കേസെടുത്തത്.
ജാര്‍ഖണ്ഡ് സ്വദേശി ഗൗതം മണ്ഡലിനെയാണ് ശനിയാഴ്ച സുരേഷ് മര്‍ദ്ദിച്ചത്. ഗൗതമില്‍നിന്നു പോലീസ് മൊഴിയെടുത്തിരുന്നു.
മുക്കോലയിലെ മൊബൈല്‍ റീചാര്‍ജ് കടയില്വച്ചായിരുന്നു ഗൗതമിന് മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ ഗൗതം പോലീസില്‍ പരാതി നല്‍കിയിരുന്നു.