ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യെ ജനമധ്യത്തിലിട്ട് മ​ര്‍​ദി​ച്ച ഓ​ട്ടോ ഡ്രൈ​വ​ര്‍ അ​റ​സ്റ്റി​ല്‍

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Sunday, February 23, 2020

തി​രു​വ​ന​ന്ത​പു​രം: വി​ഴി​ഞ്ഞ​ത്ത് ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യെ ജനമധ്യത്തിലിട്ട് മ​ര്‍​ദി​ച്ച ഓ​ട്ടോ ഡ്രൈ​വ​ര്‍ അ​റ​സ്റ്റി​ല്‍.

 

മു​ക്കോ​ല ഓ​ട്ടോ സ്റ്റാ​ന്‍​ഡി​ലെ ഡ്രൈ​വ​റാ​യ സു​രേ​ഷി​നെ​യാ​ണ് വിഴിഞ്ഞം പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്. ഇ​യാ​ള്‍​ക്കെ​തി​രെ വ​ധ​ശ്ര​മ​ത്തി​നാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

ജാ​ര്‍​ഖ​ണ്ഡ് സ്വ​ദേ​ശി ഗൗ​തം മ​ണ്ഡ​ലി​നെ​യാ​ണ് ശ​നി​യാ​ഴ്ച സു​രേ​ഷ് മ​ര്‍​ദ്ദി​ച്ച​ത്. ഗൗ​ത​മി​ല്‍​നി​ന്നു പോ​ലീ​സ് മൊ​ഴി​യെ​ടു​ത്തി​രു​ന്നു.

മു​ക്കോ​ല​യി​ലെ മൊ​ബൈ​ല്‍ റീ​ചാ​ര്‍​ജ് ക​ട​യി​ല്‍​വ​ച്ചാ​യി​രു​ന്നു ഗൗ​ത​മി​ന് മ​ര്‍​ദ്ദ​ന​മേ​റ്റ​ത്. സം​ഭ​വ​ത്തി​ല്‍ ഗൗ​തം പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​രു​ന്നു.

×