സൈഡു നല്‍കിയില്ല ; ഭിന്നശേഷിക്കാരനായ ഓട്ടോ ഡ്രൈവറുടെ കയ്യും സ്വാധീനക്കുറവുള്ള കാലും തല്ലി ഒടിച്ചു ; ഓട്ടോറിക്ഷ അടിച്ചു തകര്‍ത്തു ; സംഭവം തിരുവനന്തപുരത്ത്‌

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Sunday, January 19, 2020

കാഞ്ഞിരംകുളം : സൈഡു നൽകിയില്ലെന്ന പേരിൽ ഭിന്നശേഷിക്കാരനായ ഓട്ടോ ഡ്രൈവറുടെ കയ്യും സ്വാധീനക്കുറവുള്ള കാലും തല്ലി ഒടിക്കുകയും ഓട്ടോറിക്ഷ അടിച്ചു തകർത്തതായും പരാതി.

പുതിയ തുറ കൊച്ചുതുറ മരയ്ക്കാന്റെ തോട്ടത്തിൽ യേശുദാസി(50)നാണ് മർദനമേറ്റത്. ഇതു സംബന്ധിച്ച് യേശുദാസിന്റെ പിതാവ് വിക്ടർ കാഞ്ഞിരംകുളം പൊലീസിൽ പരാതി നൽകി.

കഴിഞ്ഞ ദിവസം രാത്രിയിൽ ഓട്ടോറിക്ഷ ഒതുക്കി കടപ്പുറത്തു കിടന്നുറങ്ങുമ്പോൾ വാഹനത്തിലെത്തിയ രണ്ടംഗ സംഘമാണ് ആക്രമണം നടത്തിയതെന്നു പരാതിയിൽ പറയുന്നു. കാലിനും കൈക്കും ഗുരുതര പരുക്കേറ്റ യേശുദാസൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലാണ്.പരാതി അന്വേഷിച്ചു വരുന്നതായി കാഞ്ഞിരംകുളം പൊലീസ് അറിയിച്ചു.

×