ന്യൂയോർക്ക്: റോഡിലൂടെ ഓടിക്കൊണ്ടിരിക്കുന്ന ബെെക്ക് വായുവിലൂടെ പറക്കുന്ന കാഴ്ചകൾ കാണാൻ ലോകം ഒരുങ്ങിക്കഴിഞ്ഞു. ഗതാഗതരംഗത്ത് പുത്തൻ വിപ്ലവം സൃഷ്ടിക്കാൻ പറക്കും ബൈക്ക് ഇതാ എത്തുന്നു. ലോകത്തിലെ ആദ്യത്തെ പറക്കുന്ന ബൈക്ക് നിരത്തുകളിൽ എത്തുകയാണ്.
ലോകത്തെ ആദ്യത്തെ ഹോവർബൈക്കായി പരിചയപ്പെടുത്തപ്പെടുന്ന എക്‌സ്ട്യൂറിസ്‌മോ അമേരിക്കയിൽ കന്നി പറക്കൽ നടത്തിക്കഴിഞ്ഞു. ബൈക്ക് അധികം വൈകാതെ ആഗോള മാർക്കറ്റിലും എത്തും.
ആദ്യത്തെ എയർബോൺ ബൈക്ക് കൂടിയാണ് ടുരിസ്മോ. 2022 ലെ ഡിട്രോയിറ്റ് ഓട്ടോ ഷോയിലാണ് ഈ ബെെക്ക് വായുവിലൂടെ പറന്ന് ലോകത്തെ അമ്പരപ്പിച്ചത്.
മണിക്കൂറിൽ 100 കി.മീറ്റർ വേഗതയിൽ 40 മിനിറ്റ് നേരം വായുവിൽ പറക്കാൻ ശേഷിയുള്ളതാണ് എക്‌സ്ട്യൂറിസ്‌മോ. ജപ്പാൻ കമ്പനിയായ എയർവിൻസ് ആണ് ബൈക്കിന്റെ നിർമാതാക്കൾ. ബൈക്ക് നേരത്തെ തന്നെ ജപ്പാൻ വിപണിയിൽ വിൽപനയ്‌ക്കെത്തിയിട്ടുണ്ട്. വായുവിലുടെ പറക്കുന്ന ബെെക്കിൻ്റെ വീഡിയോ സമുഹമാധ്യമങ്ങളിൽ വെെറലായിരുന്നു.
This is the world's first flying bike. The XTURISMO hoverbike is capable of flying for 40 minutes and can reach speeds of up to 62 mph pic.twitter.com/ZPZSHJsmZm
— Reuters (@Reuters) September 16, 2022
ലോകത്തിലെ ആദ്യത്തെ എയർ ഫ്ലൈയിംഗ് ബൈക്ക് XTURISMO വികസിപ്പിച്ചെടുത്തത് ജപ്പാനിലെ ഏർവിൻസ് ടെക്നോളജീസാണ്. എയർ മൊബിലിറ്റി ടെക്നോളജി മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനിയാണ് ഏർവിൻസ്. ജപ്പാനിൽ തന്നെയാണ് കമ്പനി ടുരിസ്മോ ഒരുക്കിയിരിക്കുന്നതും.
ഡിട്രോയിറ്റ് ഓട്ടോ ഷോയിലാണ് എക്‌സ്ട്യൂറിസ്‌മോ യു.എസിലെ കന്നി യാത്ര നടത്തിയത്. അടുത്ത വർഷം ബൈക്കിന്റെ ചെറിയ പതിപ്പ് അമേരിക്കയിൽ വിൽപനയ്‌ക്കെത്തിക്കാൻ പദ്ധതിയിടുന്നതായി എയർവിൻസ് സി.ഇ.ഒ ഷുഹൈ കൊമാറ്റ്‌സു പറഞ്ഞു.
7,77,000 ഡോളറാണ് നിലവിൽ ബൈക്കിന്റെ വില. എക്‌സ്ട്യൂറിസ്‌മോയുടെ ചെറുകിട, ഇലക്ട്രിക് മോഡലിൽ കുറച്ചുകൂടി വില കുറച്ച് ഇറക്കാൻ പദ്ധതിയുള്ളതായും കമ്പനി വൃത്തങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ രണ്ട് വർഷമായി ബൈക്കിൻ്റെ സവിശേഷതകൾ വികസിപ്പിച്ചു കൊണ്ടിരിക്കുകയായിരുന്നു. നിരവധി സംവിധാനങ്ങളാണ് ഈ ബെക്ക് ഓടിക്കുന്നവർക്കായി ഡിസെെൻ ചെയ്തിരിക്കുന്നത്. ബെെക്ക് യാത്രികനെ സുരക്ഷിതമാക്കാൻ വിവിധ തരത്തിലുള്ള സെൻസറുകൾ ബെെക്കിൽ സ്ഥാപിച്ചിട്ടുണ്ട്. നിലവിൽ ഒരാൾക്ക് സഞ്ചരിക്കാവുന്ന ബെെക്കുകളാണ് പുറത്തിറങ്ങുന്നതെന്നാണ് വിവരം