വാഹനവിപണിയിലെ തൊഴില്‍മേഖല തകരുന്നു: 10 വര്‍ഷത്തിനുള്ളില്‍ ലക്ഷങ്ങള്‍ക്ക് തൊഴില്‍ നഷ്ടമാകും

ഉല്ലാസ് ചന്ദ്രൻ
Friday, December 6, 2019

വാഹനവിപണിയിലെ പ്രതിസന്ധിയും ഇലക്ട്രിക് വാഹനങ്ങളുടെ വരവും ആഗോളവ്യാപകമായി തൊഴില്‍ നഷ്ടം ഉണ്ടാക്കുമെന്ന് റിപ്പോര്‍ട്ട്. 80,000 തൊഴില്‍ അവസരങ്ങള്‍ ഇതു മുഖേന നഷ്ടപ്പെട്ടേക്കുമെന്നാണ് സൂചന. വാഹന മേഖലയിലെ സാങ്കേതികവിദ്യാ മാറ്റം കൊണ്ടുമാത്രം അടുത്ത 10 വര്‍ഷത്തിനുള്ളില്‍ ലക്ഷംപേര്‍ക്ക് തൊഴിലവസരങ്ങള്‍ നഷ്ടമാകുമെന്നാണ് കണക്കാക്കുന്നത്. ഔഡി 20,000 തൊഴിലുകള്‍ വെട്ടിക്കുറയ്ക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. ജര്‍മന്‍ കമ്പനികളായ ജനറല്‍ മോട്ടോഴ്‌സ്, ഫോര്‍ഡ് മോട്ടോര്‍ കമ്പനി, നിസാന്‍, ഹോണ്ട തുടങ്ങിയ കമ്പനികളെല്ലാം ചെലവു ചുരുക്കലിന്റെ ഭാഗമായി ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നുണ്ട്.

ഈ വര്‍ഷം ആഗോള വാഹനവിപണിയില്‍ 8.8 കോടി യൂണിറ്റിലധികം വാഹന ങ്ങളാണ് പുറത്തിറങ്ങിയത്. കഴിഞ്ഞവര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ വാഹന ഉല്‍പാദനത്തില്‍ ആറുശതമാനം ഇടിവാണുള്ളത്. ഗവേഷണ സ്ഥാപനമായ ഐ എച്ച്എസ് മാര്‍ക്കിറ്റ് ആണ് പഠനം നടത്തിയത്. അടുത്തവര്‍ഷവും വാഹനവിപണി യില്‍ മാന്ദ്യം തുടരുമെന്നാണ് സൂചന. 7.89 കോടി യൂണിറ്റുകളായി ഉത്പാദനം കുറ ഞ്ഞേക്കും എന്നാണ് വിലയിരുത്തല്‍. 2015-നു ശേഷമുള്ള കുറഞ്ഞ ഉല്‍പാദന നിരക്കാ യിരിക്കും ഇത്. രാജ്യന്തരവിപണിയിലെ ഉല്‍പാദന ഇടിവും, സാങ്കേതിക വിദ്യാ മാറ്റവും ഒക്കെ ഈ രംഗത്തെ തൊഴിലുകള്‍ കുറയ്ക്കും എന്നതു തന്നെയാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.

എല്ലാ കമ്പനികളെയും വില്‍പ്പന ഇടിവ് ബാധിച്ചിട്ടുണ്ടെങ്കിലും മാരുതി സുസുക്കി, ടാറ്റ മോട്ടോഴ്‌സ്, ഹീറോ മോട്ടോകോര്‍പ്പ് തുടങ്ങിയ കമ്പനികളുടെ വില്‍പ്പനയില്‍ കഴിഞ്ഞ വര്‍ഷം ഇതേ സമയവുമായി താരതമ്യം ചെയ്യുമ്പോള്‍ വലിയ അന്തരമുണ്ട്. ഓഗസ്റ്റില്‍ മാരുതി സുസുക്കിയുടെ വില്‍പ്പന ഒരു ലക്ഷം യൂണിറ്റുകളില്‍ താഴെ എത്തി. 34.5 ശതമാനമാണ് വില്‍പ്പനയിലെ ഇടിവ്. 95,506 യൂണിറ്റുകളാണ് ഓഗസ്റ്റില്‍ മാരുതി വിറ്റ ഴിച്ചത്. മുന്‍വര്‍ഷം ഇതേ കാലയളവില്‍ 1,47,700 യൂണിറ്റുകള്‍ കമ്പനി വിറ്റഴിച്ചിരുന്നു.

51 ശതമാനം വില്‍പ്പന ഇടിവാണ് ഹോണ്ട കാര്‍സ് ഇന്ത്യ നേരിടുന്നത്. 8291 യൂണിറ്റു കള്‍ മാത്രമാണ് കമ്പനിക്ക് ഓഗസ്റ്റില്‍ വില്‍ക്കാനായത്. കഴിഞ്ഞവര്‍ഷം ഇതേ സമയം 17,020 യൂണറ്റുകളാണ് കമ്പനി വിറ്റഴിച്ചത്. ടാറ്റാ മോട്ടോഴ്‌സിന്റെ വില്‍പ്പന ഇടിവ് 58 ശതമാനമാണ്. 7316 യൂണിറ്റുകളാണ് കമ്പനിയുടെ വില്‍പ്പന. പത്ത് വര്‍ഷത്തെ ഏറ്റവും കുറഞ്ഞ വില്‍പ്പന നിരക്കാണിത്.

16.58 ശതമാനം വില്‍പ്പന ഇടിവുമായി ഹ്യൂണ്ടായ് മോട്ടോര്‍ ഇന്ത്യയാണ് വില്‍പ്പന യില്‍ താരതമ്യേന മെച്ചപ്പെട്ട സ്ഥാനം നിലനിര്‍ത്തുന്നത്. മൂന്നുലക്ഷത്തോളം പേര്‍ക്ക് ഓട്ടോമൊബൈല്‍ മേഖലയില്‍ ഇതുവരെ തൊഴില്‍ നഷ്ടമായിട്ടുണ്ട്. അടുത്തിടെ 3000-ല്‍ അധികം താല്‍ക്കാലിക ജീവനക്കാരെ മാരുതി സുസുക്കി പിരിച്ച് വിട്ടിരുന്നു. വരും നാളുകളില്‍ ഈ മേഖലയില്‍ ഇനിയും തൊഴില്‍ നഷ്ടം ഉണ്ടായേക്കാം.

ഒക്ടോബറില്‍ യാത്രാ വാഹനങ്ങളുടെ റീട്ടെയ്ല്‍ വില്‍പ്പന നേരിയ തോതില്‍ ഉയര്‍ന്നെ ങ്കിലും നവരാത്രിയോടും ദീപാവലിയോടും അനുബന്ധിച്ചുള്ള ഉത്സവ കാലത്ത് വില്‍ പ്പന കുറവായിരുന്നു. എല്ലാ വിഭാഗങ്ങളിലെയും വാഹന വില്‍പ്പനയില്‍ രണ്ടുശത മാനം ഇടിവാണുണ്ടായത്. കേരളത്തിലും വാഹനവിപണിയിലെ മാന്ദ്യം മൂലം നിര വധി പേര്‍ക്ക് തൊഴില്‍നഷ്ടമായി.

ഷെവര്‍ലെ പൂര്‍ണമായി വില്‍പന നിര്‍ത്തിയപ്പോള്‍ തൊഴില്‍ നഷ്ടമായ വിവിധ വകുപ്പുകളില്‍ ജോലിചെയ്തിരുന്നവര്‍ മറ്റ് കമ്പനികളിലേക്ക് കുടിയേറി. എന്നാല്‍, മാരുതി അടക്കമുള്ള വമ്പന്‍ വാഹനനിര്‍മാതാക്കളും ഇവരുടെ ഏജന്‍സികളും മാന്ദ്യ മായതോടെ ഡ്രൈവര്‍മാരും എക്‌സിക്കുട്ടീവുളുമടക്കം നിരവധിപേരെ പിരിച്ചു വിട്ടു. പുതിയതായി ജോലിയില്‍ പ്രവേശിച്ചവരാണ് പിരിച്ചുവിടപ്പെട്ടവരില്‍ അധികവും.

×