മരിക്കുന്നത് വരെ കോണ്‍ഗ്രസാവുമെന്ന് മനസില്‍ ഉണ്ടായിരുന്നു, എന്നാല്‍ അത് നടക്കുമോയെന്നൊന്നും പറയാന്‍ കഴിയില്ല; ഇന്നും കമ്മ്യൂണിസ്റ്റ് വിരുദ്ധ നയങ്ങളില്‍പെട്ടൊരാളാണ് ഞാന്‍; എന്നാല്‍ എന്ത് ചെയ്യാന്‍ കഴിയും, എന്നെ ഉപേക്ഷിച്ചാല്‍ എനിക്കും ഉപേക്ഷിക്കണ്ടെ ?; എന്റെ പാര്‍ട്ടി എന്നെ അന്വേഷിക്കുകയോ മണ്ഡലത്തില്‍ ആര് മത്സരിക്കും എന്നതിനെ കുറിച്ചോ അന്വേഷിച്ചിട്ടില്ല; പാലക്കാട് മുന്‍ ഡിസിസി അംഗം എവി ഗോപിനാഥ് പറയുന്നു

ന്യൂസ് ബ്യൂറോ, പാലക്കാട്
Tuesday, March 2, 2021

പാലക്കാട് : പാലക്കാട് മണ്ഡലത്തില്‍ ഷാഫി പറമ്പിലിനെതിരെ മുന്‍ ഡിസിസി അംഗം എവി ഗോപിനാഥ് മത്സരിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. പെരിങ്ങോട്ട് കുറിശ്ശി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും ആലത്തൂര്‍ എംഎല്‍എയുമായിരുന്ന ഗോപിനാഥ് ഇപ്പോള്‍ ഗ്രാമപഞ്ചായത്തംഗംമാണ്.

മരിക്കുന്നത് വരെ കോണ്‍ഗ്രസാവുമെന്ന് പ്രവചിക്കാനാവില്ലെന്ന് അദ്ദേഹം  പ്രതികരിച്ചു. കോണ്‍ഗ്രസ് തന്നെ പരിഗണിക്കുന്നില്ലെന്ന ആരോപണവും ഗോപിനാഥ് ആരോപിച്ചു.

‘എന്നെ ഇതുവരെ എല്‍ഡിഎഫ് സമീപിച്ചിട്ടില്ല. എന്റെ പാര്‍ട്ടി എന്നെ അന്വേഷിക്കുകയോ മണ്ഡലത്തില്‍ ആര് മത്സരിക്കും എന്നതിനെ കുറിച്ചോ അന്വേഷിച്ചിട്ടില്ല. മരിക്കുന്നത് വരെ കോണ്‍ഗ്രസാവുമെന്ന് മനസില്‍ ഉണ്ടായിരുന്നു.

എന്നാല്‍ അത് നടക്കുമോയെന്നൊന്നും ഇപ്പോള്‍ പറയാന്‍ കഴിയില്ല. എനിക്ക് കോണ്‍ഗ്രസിലെ ഒരു നേതാവിനോടും പ്രതിബദ്ധത ഇല്ല. ഇന്നും കമ്മ്യൂണിസ്റ്റ് വിരുദ്ധ നയങ്ങളില്‍പെട്ടൊരാളാണ്. എന്നാല്‍ എന്ത് ചെയ്യാന്‍ കഴിയും.

എന്നെ ഉപേക്ഷിച്ചാല്‍ എനിക്കും ഉപേക്ഷിക്കണ്ടെ. എന്തുകൊണ്ട് കഴിഞ്ഞ 5 വര്‍ഷമായി കോണ്‍ഗ്രസ് നേതാക്കള്‍ ഞാനുമായി ബന്ധപ്പെട്ടില്ല.’ എന്നായിരുന്നു ഗോപിനാഥിന്റെ പ്രതികരണം. ഗോപിനാഥിനെ സിപിഐഎം പിന്തുണക്കുമോയെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല.

×