New Update
/sathyam/media/post_attachments/925zSKdYHfLTt6zvYpLy.jpg)
കണ്ണൂർ: വീടിനോട് ചേർന്ന് നിർമ്മിച്ച കുഴിയിലെ വെള്ളക്കെട്ടിൽ വീണ് രണ്ടു വയസുകാരി മരിച്ചു. മുണ്ടയോട് കോളനിയിലെ ചെന്നപ്പൊയില്‍ ഹൗസില്‍ മനോഹരന്റെയും സിന്ധുവിന്റെയും ഏകമകള്‍ അവനികയാണ് മരിച്ചത്.
Advertisment
പുതുതായി പണിയുന്ന വീടിനോടുചേര്‍ന്ന് നിര്‍മാണപ്രവൃത്തികള്‍ക്കും കൃഷിയാവശ്യത്തിനുമുള്ള വെള്ളം ശേഖരിക്കാനായി താത്കാലികമായി എടുത്തതായിരുന്നു കുഴി. ശനിയാഴ്ച ഉച്ചയ്ക്കായിരുന്നു അപകടം നടന്നത്. മുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടി അബദ്ധത്തില്‍ വെള്ളത്തില്‍ വീണതാകാമെന്ന് കരുതുന്നു. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us