Advertisment

മുൻ അണ്ടർ -19 ക്യാപ്റ്റനും സൗരാഷ്ട്ര ക്രിക്കറ്റ് താരവുമായ അവി ബറോട്ട് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു; താരത്തിന്റെ വിയോഗം 29മത്തെ വയസ്സില്‍

New Update

ഡല്‍ഹി: മുൻ അണ്ടർ -19 ക്യാപ്റ്റനും സൗരാഷ്ട്ര ക്രിക്കറ്റ് താരവുമായ അവി ബറോട്ട് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. അദ്ദേഹത്തിന് 29 വയസ്സായിരുന്നു. അവീ 38 ഫസ്റ്റ് ക്ലാസ് മത്സരങ്ങളും 38 ലിസ്റ്റ് എ മത്സരങ്ങളും 20 ആഭ്യന്തര ടി 20 യും കളിച്ചിട്ടുണ്ട്. സൗരാഷ്ട്രയിൽ നിന്നുള്ള വിക്കറ്റ് കീപ്പർ ബാറ്ററായിരുന്നു അദ്ദേഹം. വലംകൈയ്യൻ ബാറ്ററായ അവീ 21 രഞ്ജി ട്രോഫി മത്സരങ്ങളും 17 ലിസ്റ്റ് എ മത്സരങ്ങളും 11 ആഭ്യന്തര ടി 20 മത്സരങ്ങളും കളിച്ചിട്ടുണ്ട്.

Advertisment

publive-image

സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ (SCA) ആണ് ഇക്കാര്യം അറിയിച്ചത്‌ .കരിയറിൽ ഹരിയാനയെയും ഗുജറാത്തിനെയും പ്രതിനിധീകരിച്ച താരം വെള്ളിയാഴ്ചയാണ് മരിച്ചത്‌.

"കടുത്ത ഹൃദയസ്തംഭനം മൂലം 2021 ഒക്ടോബർ 15 ന് വൈകുന്നേരം അദ്ദേഹം മരിച്ചു," സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ പ്രസ്താവനയിൽ പറഞ്ഞു. വലംകൈയ്യൻ ബാറ്ററായിരുന്ന ബറോട്ട് 38 ഫസ്റ്റ് ക്ലാസ് മത്സരങ്ങളും 38 ലിസ്റ്റ് എ മത്സരങ്ങളും 20 ആഭ്യന്തര ടി 20 മത്സരങ്ങളും കളിച്ചു.

വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായിരുന്ന അദ്ദേഹം ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ 1,547 റൺസും ലിസ്റ്റ്-എ കളികളിൽ 1030 റൺസും ടി 20 യിൽ 717 റൺസും നേടി.

Avi Barot
Advertisment