സത്യപ്രതിജ്ഞയുടെ ഭംഗിയായി 'കുഞ്ഞന്‍ കെജ്‌രിവാള്‍'

New Update

ന്യൂഡല്‍ഹി: രാംലീല മൈതാനത്ത് അരവിന്ദ് കേജ്രിവാള്‍ ഇന്ന് ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ മുന്‍നിരയില്‍ പ്രത്യേക ക്ഷണിതാവായി അവ്യാന്‍ തോമറുണ്ടാകും.

Advertisment

publive-image

ചുവപ്പ് സ്വെറ്ററും കറുത്ത മഫ്‌ലറും ആം ആദ്മി തൊപ്പിയും എടുത്താല്‍ പൊങ്ങാത്ത കണ്ണടയും ഒരു മീശയും വച്ച് 'കുഞ്ഞ് കേജ്രിവാളായി' തന്നെ. രാവിലെ 10-നാണ് സത്യപ്രതിജ്ഞ. പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ക്ഷണിച്ചിട്ടുണ്ടെങ്കിലും അദ്ദേഹം വാരാണാസിയിലാണ്. പ്രതിപക്ഷ നേതാക്കളെയോ മറ്റ് മുഖ്യമന്ത്രിമാരെയോ ക്ഷണിച്ചിട്ടില്ല.

'കുഞ്ഞ് കേജ്രിവാള്‍' വേഷം വൈറലായതും സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് തന്നെ ക്ഷണിച്ചതിന്റെ ഗൗരവവും അവ്യാന് മനസിലായിട്ടില്ല. വീട്ടില്‍ കളിച്ച്ചിരിച്ച് നടക്കുകയാണ് കക്ഷി. 'ക്ഷണം ലഭിച്ചതില്‍ സന്തോഷം'- ആംആദ്മി പാര്‍ട്ടി അനുഭാവിയും ബിസിനസുകാരനുമായ അച്ഛന്‍ രാഹുല്‍ തോമര്‍ പറഞ്ഞു. ആംആദ്മിയുടെ പ്രചാരണ ഗാനം 'ലഗേ രഹോ കേജ്രിവാള്‍' കേള്‍ക്കുമ്പോള്‍ അവ്യാന്‍ ഡാന്‍സ് ചെയ്യും. ആപ്പ് എന്ന് പറയാനും അറിയാം - രാഹുല്‍ തോമര്‍ പറഞ്ഞു.

അമ്മ മീനാക്ഷി തോമറാണ് ഒരുവയസും രണ്ടുമാസവും പ്രായമായ അവ്യാനെ കേജ്രിവാളിന്റെ വേഷത്തില്‍ അണിയിച്ചൊരുക്കിയത്. ആംആദ്മി പാര്‍ട്ടിയുടെ വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് ഡി.ഡി മാര്‍ഗിലെ പാര്‍ട്ടി ആസ്ഥാനത്തേക്ക് രാഹുലാണ് അവനെ കൂട്ടി കൊണ്ടുപോയത്.

അവ്യാന്റെ ചിത്രം വൈറലായതോടെയാണ് ആപ്പ് അവ്യാനെയും കുടുംബത്തെയും സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിച്ചത്. മയൂര്‍വിഹാര്‍ ഫേസ് ഒന്നിലാണ് അവ്യാനും കുടുംബവും താമസിക്കുന്നത്.

delhi kejriwal delhi avyan thomar
Advertisment