അയോധ്യ വിധി പുനപരിശോധാ ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

New Update

ന്യൂഡല്‍ഹി: അയോധ്യ വിധി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുള്ള ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ഇന്ന് ഉച്ചയോടെ ചീഫ് ജസ്റ്റീസ് എസ്.എ. ബോബ്‌ഡെയുടെ അധ്യക്ഷതയിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുക.

Advertisment

publive-image

അയോധ്യ കേസിലെ വിധിയില്‍ ഗുരുതരമായ പിഴവുണ്ടെന്ന് ചൂണ്ടിക്കാട്ടി ഇര്‍ഫാന്‍ ഹബീബിന്റെ നേതൃത്വത്തിലുള്ള കമ്മ്യൂണിസ്റ്റ് ചരിത്രകാരന്‍മാരടങ്ങുന്ന 40 പേര്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു.

രഞ്ജന്‍ ഗൊഗോയ് വിരമിച്ച സാഹചര്യത്തില്‍ ജസ്റ്റിസ് സഞ്ജീവ് ഖന്നയെ ഉള്‍പ്പെടുത്തി ബെഞ്ച് പുനഃസംഘടിപ്പിച്ചിട്ടുണ്ട്. തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്ന ആവശ്യത്തില്‍ തീരുമാനമെടുത്തേക്കുമെന്നാണ് സൂചന. ജംയത്തുല്‍ ഉലുമ-ഇ-ഹിന്ദ്, വിശ്വഹിന്ദ് പരിഷത്ത് എന്നിവരുടെ ഹര്‍ജികളും ഉണ്ട്.

ഇരുപതോളം പുനഃപരിശോധന ഹര്‍ജികളാണ് ഇന്നു പരിഗണിക്കുക. ക്ഷേത്രം പൊളിച്ചാണ് മസ്ജിദ് നിര്‍മ്മിച്ചത് എന്നതിന് ഒരു തെളിവും ഇല്ലെന്നാണ് വിദഗ്ധരുടെ വാദം. എന്നാല്‍, അയോധ്യയില്‍ മസ്ജിദ് നിര്‍മിക്കാന്‍ അഞ്ചേക്കര്‍ ഭൂമി അനുവദിക്കണമെന്ന ഉത്തരവ് പുനഃപരിശോധിക്കണമെന്നാണ് വിശ്വഹിന്ദു പരിഷത്തിന്റെ ആവശ്യം.

petitions ayodhya case
Advertisment