ദേശീയം

രാമകഥയോടും ശ്രീരാമ ഭഗവാനോടുമുള്ള ആദരവും സ്നേഹവും കൊണ്ടാകാം എന്റെ കുടുംബാംഗങ്ങൾ എനിക്ക് ഇങ്ങനെ പേരിട്ടത്, ശ്രീരാമ ഭഗവാൻ ഇല്ലാതെ അയോധ്യ അയോധ്യയാകില്ല-രാഷ്ട്രപതി രാംനാഥ് കോവിന്ദ്

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Sunday, August 29, 2021

ലഖ്‌നൗ: ശ്രീരാമനില്ലാതെ അയോധ്യ ഇല്ലെന്നും രാമനുള്ള സ്ഥലത്താണ് അയോധ്യ എന്നും രാഷ്ട്രപതി രാംനാഥ് കോവിന്ദ്. അയോധ്യയിൽ രാമായണ കോൺക്ലേവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ശ്രീരാമ ഭഗവാൻ ഇല്ലാതെ അയോധ്യ അയോധ്യയാകില്ല. ശ്രീരാമന്റെ സാന്നിധ്യം എവിടെയാണോ ഉള്ളത്, അവിടെയാണ് അയോധ്യ. ശ്രീരാമ ഭഗവാന്റെ സാന്നിധ്യം എക്കാലവുമുള്ള മണ്ണാണ് ഇത്. അതേ, എല്ലാ അർത്ഥത്തിലും ഇതാണ് അയോധ്യ’– രാമായണ കോൺക്ലേവിൽ പ്രസംഗിക്കവേ രാഷ്ട്രപതി പറഞ്ഞു.

രാമകഥയോടും ശ്രീരാമ ഭഗവാനോടുമുള്ള ആദരവും സ്നേഹവും കൊണ്ടാകാം എന്റെ കുടുംബാംഗങ്ങൾ എനിക്ക് ഇങ്ങനെ പേരിട്ടതെന്നും രാഷ്ട്രപതി പറഞ്ഞു. അയോധ്യ എന്നാൽ ആർക്കും യുദ്ധം ചെയ്യാൻ സാധിക്കാത്തത് എന്നാണ് അർഥമെന്നും രാഷ്ട്രപതി പറഞ്ഞു. രാമായണ കോണ്‍ക്ലേവിന്റെ തപാൽ കവർ രാഷ്ട്രപതി അനാവരണം ചെയ്തു.

×