ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
അയോധ്യ: സരയൂ നദിയിൽ കുളിക്കുന്നതിനിടെ ഭാര്യയെ ചേര്‍ത്തുപിടിച്ച് ചുംബിച്ച ഭർത്താവിന് നാട്ടുകാരുടെ മർദ്ദനവും അസഭ്യവർഷവും. ഇത്തരം പ്രവൃത്തികൾ അനുവദിക്കില്ലെന്ന വാക്കുകളോടെയാണ് ഇരുവരെയും നാട്ടുകാർ ആക്രമിച്ചത്. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി.
Advertisment
ഭർത്താവിനെ രക്ഷിക്കാൻ ഭാര്യ ശ്രമിക്കുന്നതും വിഡിയോയിൽ കാണാം. ദമ്പതികളെ വെള്ളത്തിലേക്ക് തൊഴിച്ചിടുന്ന ആൾക്കൂട്ടത്തിന്റെ ദൃശ്യവും വിഡിയോയിൽ വ്യക്തമാണ്.
സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തുമെന്ന് അയോദ്ധ്യ പൊലീസ് അറിയിച്ചു. അന്വേഷണ ഉദ്യോഗസ്ഥനെ നിയമിച്ചതായും ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും പൊലീസ് കൂട്ടിച്ചേർത്തു.