അയോധ്യയില്‍ ക്ഷേത്രനിര്‍മാണത്തിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു : കല്ലുകളുടെ ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലേയ്ക്ക്

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Monday, August 19, 2019

അയോധ്യ : അയോധ്യയില്‍ ക്ഷേത്രനിര്‍മാണത്തിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു . കല്ലുകളുടെ ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലേയ്ക്കായി. അയോധ്യയിലെ ഭൂമിതര്‍ക്കം സംബന്ധിച്ച കേസില്‍ സുപ്രീംകോടതിയില്‍ വാദം പുരോഗമിക്കുന്നതിനിടെയാണ് ക്ഷേത്രനിര്‍മാണത്തനിുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചത്.

വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിലാണ് ക്ഷേത്രനിര്‍മാണത്തിനുള്ള കല്ലുകള്‍ ഒരുക്കിത്തുടങ്ങിയിരിക്കുന്നത്. കേസില്‍ ദിവസേന വാദം കേള്‍ക്കാനുള്ള സുപ്രീംകോടതിയുടെ തീരുമാനത്തിനു പിന്നാലെയാണു കല്ലുകള്‍ ഒരുക്കിത്തുടങ്ങിയതെന്ന് വി.എച്ച്.പി. വക്താവ് ശരദ് ശര്‍മ പറഞ്ഞു.

രാമക്ഷേത്രത്തിന്റെ താഴത്തെനിലയുടെ നിര്‍മാണത്തിനുള്ള ഏകദേശം 70 ശതമാനം പണികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. അയോധ്യയ്ക്കുസമീപം കാര്‍സേവക്പുരത്താണു കല്ലുകള്‍ സമാഹരിച്ചിരിക്കുന്നത്.

വര്‍ഷങ്ങളായി പൊടിപിടിച്ചുകിടന്ന കല്ലുകള്‍ വൃത്തിയാക്കുന്ന ജോലിയാണ് ഇപ്പോള്‍ നടക്കുന്നത്. കല്ലുകള്‍ കൊത്തിയൊരുക്കുന്നതിനു വൈദഗ്ധ്യമുള്ള ജോലിക്കാരെ രാജസ്ഥാനില്‍നിന്നു വൈകാതെ എത്തിക്കും.

×