അയ്യപ്പനും കോശിയും തമിഴിൽ എത്തുമ്പോൾ സൂര്യയും കാർത്തിയും പ്രധാനവേഷങ്ങളിൽ !

ഫിലിം ഡസ്ക്
Monday, June 1, 2020

മലയാളത്തിൽ വന്‍ വിജയം സ്വന്തമാക്കിയ ചിത്രമായ അയ്യപ്പനും കോശിയും തമിഴിൽ എത്തുമ്പോൾ താര സഹോദരൻമാരായ സൂര്യയും കാർത്തിയും പ്രധാനവേഷങ്ങളിലെത്തുമെന്ന് റിപ്പോർട്ടുകൾ.

സിനിമ തമിഴിലെത്തുമ്പോൾ, പൃഥ്വിരാജ് ചെയ്ത കോശിയുടെ വേഷം കാർത്തിയും ബിജു മേനോൻ ചെയ്ത അയ്യപ്പന്റെ വേഷത്തിൽ സൂര്യയും എത്തുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

നിര്‍മാതാവായ കതിര്‍സേനന്‍ ചിത്രത്തിന്റെ തമിഴ് പതിപ്പ് നിർമിക്കുമെന്ന് നേരത്തേ റിപ്പോർട്ടുകൾ വന്നിരുന്നു. ആടുകളം, ജിഗര്‍തണ്ട, പൊള്ളാതവന്‍, എന്നീ ചിത്രങ്ങളുടെ നിർമാതാവാണ് അദ്ദേഹം. എന്നാൽ ചിത്രത്തില്‍ പൃഥ്വിരാജിന്റെ വേഷം ധനുഷും ബിജു മേനോന്റെ വേഷം വിജയ് സേതുപതിയും അവതരിപ്പിക്കുമെന്നും അഭ്യൂഹങ്ങളെ കുറിച്ച് റിപ്പോർട്ട് ചെയ്തിരുന്നു. .

പ്രമുഖ നിര്‍മ്മാണ കമ്പനിയായ സിതാര എന്റര്‍ടെയ്മെന്റ്സാണ് ചിത്രത്തിന്റെ തെലുങ്ക് അവകാശം സ്വന്തമാക്കിയത്. കോശിയായി റാണാ ദഗുബട്ടിയും അയ്യപ്പനായി നന്ദമൂരി ബാലകൃഷ്ണയും എത്തും. ഹിന്ദി പതിപ്പിന്റെ അവകാശം നടനും നിർമാതാവുമായ ജോൺ എബ്രഹാം സ്വന്തമാക്കി. ജോൺ അബ്രഹാമിന്റെ ജെ.എ എന്റർടൈന്മെന്റ്‌സാണ് ചിത്രം നിർമിക്കുന്നത്.

സച്ചി തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം ഫെബ്രുവരി 7 നായിരുന്നു റിലീസ് ചെയ്തത്.

×