അഴികണ്ണിക്കല്‍ പാപ്പന്‍ നൂറിന്റെ നിറവില്‍

author-image
സാബു മാത്യു
New Update

publive-image

തൊടുപുഴ  : തുടങ്ങനാടിന്റെ കാരണവര്‍, നാട്ടുകാരും വീട്ടുകാരും പാപ്പന്‍ എന്ന്‌ സ്‌നേഹാദരവോടെ വിളിക്കുന്ന കുഞ്ഞൗത ചേട്ടന്‌ നൂറ്‌ വയസ്സ്‌ തികഞ്ഞു.

Advertisment

തുടങ്ങനാട്‌ സെന്‍ട്രല്‍ ലൈബ്രറിയുടെ പ്രവര്‍ത്തകര്‍ ഡിസംബര്‍ 8-ാം തീയതി ഞായറാഴ്‌ച പാപ്പനെ ആദരിക്കുന്നതിനുവേണ്ടി വീട്ടില്‍ ഒത്തുകൂടി. കരിങ്കുന്നം ജോസഫ്‌ പൊന്നാട അണിയിച്ചു.

ഗ്രാമപഞ്ചായത്ത്‌ മെമ്പര്‍ അഗസ്റ്റിന്‍ കള്ളികാട്ട്‌, ലൈബ്രറി ഭാരവാഹികളായ കെ.ജെ. ജോസുകുട്ടി, സനു തോമസ്‌, ജോയി കണ്ടത്തില്‍, മാത്യു ജോസഫ്‌ വളവനാട്ട്‌, ടി. യു. തോമസ്‌, സണ്ണി ഇലവുങ്കല്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

മറുപടി പ്രസംഗത്തില്‍ പാപ്പന്‍, തുടങ്ങനാട്‌ സെന്റ്‌ തോമസ്‌ വിദ്യാലയത്തിലെ ആദ്യ ബാച്ചിലെ അംഗമായിരുന്ന കാലത്തെ അനുഭവങ്ങള്‍ വിവരിച്ചു. സ്ഥലത്തെ വോളിബോള്‍ ക്ലബിലെ പ്രമുഖ കളിക്കാരിലൊരാളായിരുന്ന പാപ്പന്‍, ഈ നൂറാം വയസ്സിലും തന്റെ ചെറുപ്പകാല അനുഭവങ്ങള്‍ വിവരിച്ചപ്പോള്‍ വാചാലനായി.

publive-image

അക്കാലത്തെ തുടങ്ങനാട്ടിലെ നാടകസംഘത്തിലെ മികച്ച നടനുമായിരുന്നു പാപ്പന്‍. രണ്ട്‌ നാടകങ്ങളില്‍ പെണ്‍വേഷം കെട്ടി പാട്ട്‌ പാടി അഭിനയിച്ചത്‌ വ്യക്തമായി ഓര്‍ക്കുന്നു. പാപ്പന്‍ വളരെ പഴയ ഒരു പാട്ട്‌ നല്ല ഈണത്തില്‍ പാടി കേള്‍പ്പിക്കുകയും ചെയ്‌തു.

നൂറ്‌ കഴിഞ്ഞിട്ടും യുവത്വത്തിന്റെ പ്രസരിപ്പോടും ഊര്‍ജ്ജത്തോടും കാര്യമായ രോഗങ്ങള്‍ ഒന്നും ഇല്ലാതെ ഉന്മേഷം പ്രകടിപ്പിച്ച പാപ്പന്‍, യുവതലമുറയ്‌ക്ക്‌ ജീവിക്കുന്ന അത്ഭുതമായി തിളങ്ങി നില്‍ക്കുന്നു.

എല്ലാറ്റിനും ഉപരി അനുകരിക്കത്തക്കതും ആദരിക്കേണ്ടതുമായ പാപ്പന്‍ മണ്ണിനെ സ്‌നേഹിച്ച്‌ ജീവിതം പടുത്തുയര്‍ത്തിയ നല്ല ഒരു കര്‍ഷകനും കുടുംബ നാഥനുമാണ്‌.

idukki
Advertisment