ഫാദര്‍ പള്ളിയില്‍ ബൈബിള്‍ എടുക്കുന്നതിന് പെന്‍ഷന്‍ ലഭിക്കുന്നുണ്ടോ? രാമായണം വായിക്കുന്നവര്‍ക്കും മഹാഭാരതം വായിക്കുന്നവര്‍ക്കും പെന്‍ഷന്‍ ഉണ്ടോ? ഖുറാന്‍ വായിക്കുന്നവര്‍ക്കെന്തിനാണ് പെന്‍ഷന്‍ ? ആരുടെ പൈസയാണത്, നിങ്ങളുടേയും എന്റേയും പൈസയാണ് !; ക്രിസ്ത്യന്‍ പുരോഹിതനോട് പരസ്യമായി മുസ്ലീം വിരുദ്ധത പറഞ്ഞ് ബി ഗോപാലകൃഷ്ണന്‍

New Update

തൃശൂര്‍ : മുസ്ലീം വിരുദ്ധത പറഞ്ഞ് വോട്ട് തേടി തൃശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി ബി ഗോപാലകൃഷ്ണന്‍. ഒല്ലൂരില്‍ സെന്റ് ആന്റണീസ് ഫെറോണ ചര്‍ച്ചിലെ ഫാദര്‍ ജോസ് കോണിക്കാരയുമായി ഗോപാലകൃഷ്ണന്‍ സംസാരിക്കുന്നതിന്റെ വീഡിയോയിലാണ് ബി ഗോപാലകൃഷ്ണന്‍ പരസ്യമായ വര്‍ഗീയ പരാമര്‍ശങ്ങള്‍.

Advertisment

publive-image

ബി ഗോപാലകൃഷ്ണന്റെ വാക്കുകള്‍;

‘നിങ്ങളുടെ ജനസംഖ്യ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നവരെ നിങ്ങള്‍ സഹായിക്കുന്നു. തൃശൂര്‍ ടൗണില്‍ വന്നാല്‍ മുമ്പ് എല്ലാ കടകളിലും ക്രൈസ്തവരാണ്. എന്നാല്‍ ഇന്ന് അത് മുഴുവന്‍ ഇസ്ലാമാണ്. ഇസ്ലാമൈസേഷനാണ്. ഞങ്ങള്‍ ആര്‍ക്കും എതിരല്ല. എന്നാല്‍ സ്വന്തം മതം മാത്രം വളര്‍ത്താന്‍ ശ്രമിക്കുന്നു. അവിടെ നശിപ്പിക്കപ്പെടുന്നത് ക്രൈസ്തവരും ഹിന്ദുക്കളുമാണ്.

നിങ്ങളെ സഹായിക്കാന്‍ ഞങ്ങള്‍ ശ്രമിക്കുന്നു. എന്നാല്‍ നിങ്ങള്‍ അത് മനസിലാക്കുന്നില്ല. ഇവരെ സഹായിക്കാനാണ് ഇടത് പക്ഷവും വലത് പക്ഷവും. ജി സുധാകരന്‍ പറഞ്ഞത് 2035 ആവട്ടെ ശരിയാക്കി തരാം എന്നാണ്.

ഇസ്ലാം ഭൂരിപക്ഷം ആവും കേരളത്തില്‍. ആര് ശരിയാക്കി തരാം എന്ന്. ഇതാണ് ഇവിടുത്തെ അവസ്ഥ. നിങ്ങളെ എതിര്‍ക്കുന്നവര്‍ക്കാണ് നിങ്ങള്‍ വോട്ട് കൊടുക്കുന്നത്. അനുകൂലിക്കുന്നവര്‍ക്ക് വോട്ട് കൊടുക്കുന്നില്ല. വാസ്തവത്തില്‍ ശത്രുക്കളേതാണ് മിത്രങ്ങളേതാണ് മനസിലാക്കുന്നില്ല.

നിങ്ങള്‍ അനുഭവിക്കാന്‍ പോകുന്നതിനെകുറിച്ചാണ് ഞാന്‍ നിങ്ങളോട് പറയുന്നത്. വ്യാവസായികപരമായി, വിദ്യാഭ്യാസം, ജനസംഖ്യാനുപാതികം എന്നിവയിലെല്ലാം വലിയ തോതിലുള്ള വളര്‍ച്ച നിങ്ങളുടേയും ഹിന്ദു സമൂഹത്തിന്റേയും അവര്‍ എടുക്കുകയാണ്.

ഫാദര്‍ പള്ളിയില്‍ ബൈബിള്‍ എടുക്കുന്നതിന് പെന്‍ഷന്‍ ലഭിക്കുന്നുണ്ടോ. രാമായണം വായിക്കുന്നവര്‍ക്കും മഹാഭാരതം വായിക്കുന്നവര്‍ക്കും പെന്‍ഷന്‍ ഉണ്ടോ. ഖുറാന്‍ വായിക്കുന്നവര്‍ക്കെന്തിനാണ് പെന്‍ഷന്‍ ആരുടെ പൈസയാണത്. നിങ്ങളുടേയും എന്റേയും പൈസയാണ്. മകള്‍ക്ക് കല്ല്യാണം കഴിക്കാന്‍, വീട് വെക്കാന്‍ ഇതൊക്കെ ആരുടെ പണമാണ്.

നമ്മുടെ നികുതിയാണ്. ഇത് ചോദ്യം ചെയ്യാന്‍ സിപിഐഎമ്മിനോ കോണ്‍ഗ്രസിനോ കഴിയില്ല. രണ്ട് പേരേയും മുസ്ലീം ശക്തിയാണ് നിയന്ത്രിക്കുന്നത്. ഇത് ചോദ്യം ചെയ്യുന്നത് ബിജെപിയാണ്. കാലിന്റെ അടിയിലെ മണ്ണ് ചോര്‍ന്നു പോകുന്ന അവസ്ഥ.’ ബി ഗോപാല കൃഷ്ണന്‍ പറഞ്ഞു.

https://www.facebook.com/100004687924060/videos/1836518499847730/

b gopala krishnan
Advertisment