ഡൽഹി: കൊവിഡ് വൈറസ് ബാധയുണ്ടോയെന്നറിയാൻ വിചിത്രമാർഗം നിർദേശിച്ച് യോഗഗുരു ബാബാ രാംദേവ്. ആർക്കെങ്കിലും ഒരുമിനിറ്റ് നേരം ശ്വാസം പിടിച്ച് നിൽക്കാൻ കഴിയുന്നുണ്ടെങ്കിൽ അതിനർഥം അയാൾ കൊവിഡ് ബാധിതനല്ലെന്നാണെന്ന് രാംദേവ് പറഞ്ഞു.
/sathyam/media/post_attachments/7lu5gyjsHJG3XhLJTNSW.jpeg)
രോഗലക്ഷണം ഉള്ളതും ഇല്ലാത്തതുമായ കേസുകളിൽ ഇത് ശരിയാണെന്നും രാംദേവ് അഭിപ്രായപ്പെട്ടു. 'രക്തസമ്മർദ്ദവും, ഹൃദയസംബന്ധമായ പ്രശ്നങ്ങൾ, പ്രമേഹം, പ്രായമായവർ തുടങ്ങിയ വിഭാഗത്തിൽപ്പെടുന്നവർക്ക് 30 സെക്കൻഡ് നേരവും ചെറുപ്പക്കാർക്ക് 1 മിനിറ്റ് നേരവും ശ്വാസംപിടിച്ച് നിൽക്കാൻ കഴിയുന്നുണ്ടെങ്കിൽ അതിനർഥം നിങ്ങൾക്ക് കൊവിഡില്ലെന്നാണ്.
രോഗലക്ഷണം ഉള്ളവരാണെങ്കിലും ഇല്ലാത്തവരാണെങ്കിലും' രാംദേവ് പറഞ്ഞു. ആളുകൾക്ക് ഇത് സ്വയം പരീക്ഷിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.