Advertisment

'കത്തോലിക്കക്കാര്‍ക്ക് വത്തിക്കാന്‍ പോലെ, മുസ്ലിംകള്‍ക്ക് മക്ക പോലെയമാണ് ഹിന്ദുക്കള്‍ക്ക് അയോധ്യ'; സുപ്രീംകോടതി വിധിയെ രാജ്യത്തിന്‍റെ ഐക്യത്തിന്‍റെ ഭാഗമാണെന്ന് യോഗാ ഗുരു ബാബാ രാംദേവ്

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ന്യൂഡല്‍ഹി: അയോധ്യ കേസിലെ സുപ്രീംകോടതി വിധിയില്‍ പ്രതികരിച്ച് യോഗാ ഗുരു ബാബാ രംദേവ്.ഹിന്ദുക്കള്‍ മാത്രമല്ല മുസ്ലിംകളും ശ്രീരാമനെ ആരാധിക്കാറുണ്ടെന്നും ഇന്ത്യയിലെ 99 ശതമാനം മുസ്ലിംകളും മതപരിവര്‍ത്തനം നടത്തിയെന്നാണ് വിശ്വസിക്കുന്നതെന്നും  ബാബാ രാംദേവ്.

Advertisment

publive-image

'സുപ്രീംകോടതി വിധിയെ രാജ്യത്തിന്‍റെ ഐക്യത്തിന്‍റെ ഭാഗമായാണ് കാണുന്നത്. രാമക്ഷേത്രം

ഏറ്റവും മനോഹരമായി നിര്‍മ്മിക്കണമെന്നതാണ് ഇന്ത്യയിലെ ഹിന്ദുക്കളുടെ സ്വപ്നം. നമ്മുടെ

സാസ്കാരിക പരാമ്പര്യത്തെ പ്രതിഫലിപ്പിക്കുന്നതാവണം ക്ഷേത്രം'- ബാബാ രാംദേവ് പറഞ്ഞു.

കത്തോലിക്കക്കാര്‍ക്ക് വത്തിക്കാന്‍ പോലെ, മുസ്ലിംകള്‍ക്ക് മക്ക പോലെ, സിഖ് മതവിശ്വാസികള്‍ക്ക് സുവര്‍ണക്ഷേത്രം പോലെ തന്നെയാണ് ഹിന്ദുക്കള്‍ക്ക് അയോധ്യയെന്നും രാംദേവ് കൂട്ടിച്ചേര്‍ത്തു.

BABARAMDEV
Advertisment