പശ്ചിമഘട്ട സംരക്ഷണത്തിനുള്ള അന്തിമ വിജ്ഞാപനം വൈകുമെന്ന് പരിസ്ഥിതി വകുപ്പ് സഹമന്ത്രി ബാബുൽ സുപ്രിയോ

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Friday, December 6, 2019

ന്യൂഡല്‍ഹി: പശ്ചിമഘട്ട സംരക്ഷണത്തിനുള്ള അന്തിമ വിജ്ഞാപനം വൈകുമെന്ന് അടൂർ പ്രകാശ് എം. പി യുടെ ചോദ്യത്തിന് പരിസ്ഥിതി വകുപ്പ് സഹമന്ത്രി ബാബുൽ സുപ്രിയോ മറുപടി നൽകി.

ഇ. എസ്. എ പരിധി കുറയ്ക്കുന്നതിന് ബന്ധപ്പെട്ട സംസ്ഥാനങ്ങൾ നിരന്തരം ആവശ്യമുന്നയിക്കുന്നതാണ് അന്തിമ വിജ്ഞാപനം വൈകുന്നതിന് കാരണം.നിലവിലെ കരട് വിജ്ഞാപനത്തിന്റെ കാലാവധി 2020 മാർച്ച്‌ 30 വരെയാണ്.

ഗൾഫ് – കേരള സെക്ടറിൽ അമിത വിമാന യാത്ര നിരക്ക് ഈടാക്കുന്നത് സംബന്ധിച്ച് അടൂർ പ്രകാശ് എം. പി യുടെ ചോദ്യത്തിന് കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരി നൽകിയ മറുപടി.

ഈ സെക്ടറിൽ അമിത നിരക്ക് ഈടാക്കുന്നത് സംബന്ധിച്ച് നിരവധി പരാതികൾ കിട്ടിയിട്ടുണ്ടെങ്കിലും നിരക്ക് നിയന്ത്രണത്തിന് സർക്കാർ നേരിട്ട് നടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്ന് മറുപടി വ്യക്‌തമാക്കുന്നു.

കോഴിക്കോട്, കണ്ണൂർ വിമാനതാവളങ്ങളിൽ നിന്ന് കൂടുതൽ അന്താരാഷ്ട്ര സർവീസുകൾ ആരംഭിച്ചിട്ടുണ്ടെന്നും, നിരക്ക് വർധന വിശകലനം ചെയ്യുന്നതിന് ഡി. ജി. സി. എ താരിഫ് മോണിറ്ററിങ് യൂണിറ്റ് രൂപീകരിച്ചിട്ടുണ്ടെന്നും മറുപടിയിൽ പറയുന്നു.

×