പോളിത്തീന്‍ കവറില്‍ പൊക്കിള്‍കൊടിയോടു കൂടി നവജാത ശിശുവിന്റെ മൃതദേഹം...പോലീസ് അന്വേഷണം ആരംഭിച്ചു

author-image
ന്യൂസ് ബ്യൂറോ, ഹൈദരാബാദ്
Updated On
New Update

ഹൈദരാബാദ്: ഹൈദരാബാദിലെ മീര്‍പെറ്റില്‍ നവജാത ശിശുവിന്റെ മൃതദേഹം പോളിത്തീന്‍ കവറില്‍ മൃതദേഹം കണ്ടെത്തി.

Advertisment

publive-image

ഇന്നലെ രാവിലെയാണ് റോഡ് അരികില്‍ പോളിത്തീന്‍ കവറില്‍ കെട്ടി ഉപേക്ഷിച്ച നിലയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം വഴിയാത്രക്കാര്‍ കണ്ടെത്തിയത്.

ശരീരത്തില്‍ നിന്നും പൊക്കിള്‍കൊടി അറുത്തുമാറ്റിയിട്ടില്ലാത്ത നിലയിലാണ് മൃതദേഹം. പെണ്‍കുട്ടിയെ കൊന്ന് തെരുവില്‍ ഉപേക്ഷിച്ചതാണെന്ന് കരുതപ്പെടുന്നു. കവറിന് പുറത്ത് രക്തത്തിന്‍റെ അംശം ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് സംശയം തോന്നിയ വഴിയാത്രക്കാര്‍ കവര്‍ പരിശോധിച്ചപ്പോഴാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

പെണ്‍കുഞ്ഞാണെന്ന് മനസിലായതോടെ മാതാപിതാക്കള്‍ കുഞ്ഞിനെ കൊലപ്പെടുത്തിയതാണെന്ന് സംശയിക്കുന്നതായി പൊലീസ് അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ ഇക്കാര്യം പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തു വന്നതിന് ശേഷം മാത്രമേ വ്യക്തമാകുകയുള്ളൂ എന്നും പൊലീസ് അറിയിച്ചു.

Advertisment