കൊല്ലത്ത് അലങ്കാരമീനുകളെ വളർത്തുന്ന വീട്ടുമുറ്റത്തെ കുളത്തില്‍ വീണ് ഒരു വയസുള്ള കുഞ്ഞ് മരിച്ചു

New Update

publive-image

Advertisment

കൊല്ലം: അലങ്കാരമീനുകളെ വളർത്തുന്ന വീട്ടുമുറ്റത്തെ കുളത്തില്‍ വീണ് ഒരു വയസുള്ള കുഞ്ഞ് മരിച്ചു. കൊല്ലം അഞ്ചല്‍ പാലമുക്ക‌ില്‍‌ താമസിക്കുന്ന വിഷ്ണു, ശ്രുതി ദമ്പതികളുടെ മകന്‍ ശ്രേയസാണു മരിച്ചത്. കുഞ്ഞിന്റെ അച്ഛന്‍ വിഷ്ണു അലങ്കാരമത്സ്യങ്ങളുടെ വില്‍പ്പന നടത്തുന്നയാളാണ്.

ടാര്‍പ്പോളിന്‍ കൊണ്ട് വീടിനോട് ചേര്‍ന്നുതന്നെയാണ് കുളം നിര്‍മിച്ചിരുന്നത്. ലോക്ഡൗണ്‍ കാലത്ത് ഉപജീവനമായാണ് മീന്‍വളര്‍ത്തലും അലങ്കാര മീന്‍കുഞ്ഞുങ്ങളുടെ വില്‍പ്പനയും വിഷ്ണു തുടങ്ങിയത്. തൊട്ടിലില്‍ കിടന്നുറങ്ങുകയായിരുന്ന കുഞ്ഞ് ഉറക്കമുണര്‍ന്നത് വീട്ടുകാര്‍ അറിഞ്ഞില്ല. തൊട്ടിലില്‍നിന്ന്‌ കുഞ്ഞിനെ കാണാതായപ്പോള്‍ നടത്തിയ അന്വേഷണത്തിലാണ് കുളത്തില്‍ കുഞ്ഞിനെ കണ്ടെത്തിയത്.

Advertisment