New Update
അബുദാബി: അല്‍ ഐന്‍ പാര്‍ക്കിലെ വനിതകളുടെ ശൗചാലയത്തിനകത്ത് പ്രസവിച്ചയുടന്‍ ഉപേക്ഷിച്ച നിലയില്‍ നവജാത ശിശുവിനെ കണ്ടെത്തിയതായി അബുദാബി പൊലീസ് .വെള്ളിയാഴ്ച അല്‍ ഐന്‍ പാര്‍ക്കിലെ വനിതകളുടെ ശൗചാലയത്തിനകത്താണ് കുട്ടിയെ കണ്ടെത്തിയത്.
Advertisment
കുട്ടിയെ കണ്ടെത്തിയത് തുണിയില്‍ പൊതിഞ്ഞ നിലയിലായിരുന്നു. ഏഷ്യന്‍ വംശജയായ സ്ത്രീയുടേതാണ് കുഞ്ഞ് എന്നാണ് കരുതപ്പെടുന്നടത്. കുട്ടി ആശുപത്രിയിലേയ്ക്കു മാറ്റിയിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.